ഗവ. എച്ച്.എസ്.എസ്. എളമക്കര
1916 ല്‍ തിരുവിതാംക്കൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാള്‍ സ്ഥാപിച്ച ഏഴു കുട്ടികളും രണ്ട് അധ്യാപകരുമായി ആരംഭിച്ച ഒരു എലിമെന്ററി സ്ക്കൂള്‍ ഇന്ന് എഴുപത് അധ്യാപകരും അഞ്ച് ഓഫീസ് സ്റ്റാഫുമായി ഒരു മികച്ച ഗവണ്‍മെന്റ്ഹയര്‍ സെക്കന്ററി സ്ക്കൂളായി മൂന്ന് ഇരുനില കെട്ടിടങ്ങളിലായി വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. നവതി പിന്നിട്ട ഈ വിദ്യാലയത്തില്‍ ഇന്ന് ആയിരത്തി എണ്ണൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ പഠനം തുടരുന്നു.
ഇടപ്പള്ളി രാഘവന്‍ പിള്ള തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തികരിച്ചത് ഇവിടെയാണ്. ആത്മസുഹൃത്തുകളായിരുന്ന ചങ്ങമ്പുഴയും ഇടപ്പിള്ളിയും സായന്തനങ്ങള്‍ ചെലവഴിച്ചിരുന്നത് ഈ തിരുമുറ്റത്തായിരുന്നുവെന്ന് പ്രായമായവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഭൗതിക സാഹചര്യങ്ങളില്‍ കേരളത്തിലെ മറ്റേതൊരു വിദ്യാലയത്തിനോടും കിട നില്‍ക്കുന്ന ഈ സ്ക്കൂള്‍ പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ കൈവരിച്ച നേട്ടങ്ങള്‍ അഭിമാനാര്‍ഹമാണ്. എല്ലാ ക്ലാസ്സ്മുറികളിലും ലൈബ്രറിയുള്ള കേരലത്തിലെ അപൂര്‍വം സ്ക്കൂളുകളില്‍ ഒന്നാണിത്. കുട്ടികള്‍ തന്നെ ലൈബ്രറിയന്‍മാരായി പ്രവര്‍ത്തിക്കുന്ന ക്ലാസ്സ് ലൈബ്രറിയില്‍ അവര്‍തന്നെ സ്റ്റോക് രജിസ്റ്ററും ഇഷ്യൂ രജിസ്റ്ററും സൂക്ഷിക്കുന്നു.പ്രധാനലൈബ്രറി റഫറന്‍സ് ലൈബ്രറിയാക്കി ഉയര്‍ത്തി വൈകിട്ട് അഞ്ചു മണി വരെ കുട്ടികള്‍ക്ക് വായിക്കുവാനുള്ള അവസരം ഒരുക്കുകയും ചെയ്തിരിക്കുന്നു.
വായനയുടെ ലോകത്ത് എളമക്കര സ്ക്കൂള്‍ സൃഷ്ടിച്ച വലിയമാറ്റം സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. സ്ക്കൂളിന്റെ വേറിട്ട ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക അംഗീകാരമായി 2007-2008 വര്‍ഷത്തെ സംസ്ഥാനത്തെ മികച്ച സ്ക്കൂള്‍ ലൈബ്രറിക്കുള്ള കേന്ദ്രഗ്രന്ഥശാലാ സംഘത്തിന്റെ വി.എന്‍ പണിക്കര്‍ അവാര്‍ഡ് ഈ സ്ക്കൂള്‍ നേടി.
ഡി.സി. ബുക്സ് ആദ്യമായി ഏര്‍പ്പെടുത്തിയ മികച്ച ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള കുഞ്ഞുണ്ണി സ്മാരക അവാര്‍ഡ് നേടിയടുത്ത സ്ക്കൂള്‍ അന്താരാഷ്ട്ര പുസ്തകോത്സവ സമിതി ഏര്‍പ്പെടുത്തിയ ആദ്യ ഡോ.ഹെന്ററി ഓസ്റ്റിന്‍ പുരസ്കാരം നേടിയെടുത്തുകൊണ്ട് ചരിത്രം സൃഷ്ടിച്ചു. അരലക്ഷം രൂപയുടെ പുസ്തകങ്ങളാണ് ഈ അവാര്‍ഡിലൂടെ സ്ക്കൂളിന് നേടാന്‍ കഴിഞ്ഞതെന്ന യാഥാര്‍ത്ഥ്യം അസൂയാവഹമാണെന്നു പറയാതെവയ്യ.
ശുദ്ധജലവിതരണത്തിനായി അന്‍പതിനായിരം രൂപ മുടക്കി ഒരു വലിയ കിണര്‍ ,25,000 ലിറ്ററ്‍ മഴവെള്ള സംഭരണി ,ശുദ്ധ ജലതതിനായി അക്വാഗാര്‍ഡുകള്‍ തുടങ്ങിയവലൂടെ കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുവാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിരിക്കുന്നു. ഒന്നാം തരം മുതല്‍ +2 വരെയുള്ള കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ പി.റ്റി.എ ശ്രദ്ധപുലര്‍ത്തുന്നു.
മലിനീകരണത്തിന്റെ പ്രശ്നം അവസാനിപ്പിക്കുന്നതി നൊപ്പം തന്നെ ഇന്ധനക്ഷാമം പരിഹരിക്കുന്ന33,000 രൂപ മുടക്കി സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റ് പി.ടി.എ യുടെ മികച്ച നേട്ടങ്ങളില്‍ ഒന്നാണ്.
ഇപ്രകാരം മറ്റൊരു ഗവണ്‍മെന്റ് സ്ക്കളിലും കാണാനാവാത്തവിധം മികച്ച പ്രവര്‍ ത്തനം കാഴ്ച വെയ്ക്കുന്ന ഇവിടത്തെ പി.ടി.എ 2005-2006,2007-2008 വര്‍ഷങ്ങളില്‍ സംസ്ഥാനത്തെ മികച്ച പി.ടി.എ ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ അത്ഭുതത്തിനവകാശമില്ല തന്നെ.
മുപ്പതു കമ്പ്യൂട്ടറുകളുമയി പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ്,സുസജ്ജമായ ലബോറട്ടറി,സ്മാര്‍ട്ട് ക്ലാസ്സ് റൂം എന്നിങ്ങനെ വിവരസാങ്കേതികമികവിന്റെ ഉന്നതമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ സ്ക്കൂളിനു കഴിഞ്ഞിട്ടുണ്ട്.
സ്ക്കൂളില്‍ നിന്നും പല കാലങ്ങളിലായി പിരിഞ്ഞുപോയ അധ്യാപകശ്രേഷ്ഠരെ ക്ഷണിച്ചു വരുത്തി ആദരിക്കുന്ന ഗുരുവന്ദനം എല്ലാവര്‍ഷവും നടത്തുന്നു. തൊണ്ണുറു വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായി ഒരു വര്‍ഷംക്കാലം നീണ്ടുനിന്ന നവതി ആഘോഷം വര്‍ണ്ണശബളമായി പരിപാടികളോടുകൂടിയാണ് നടത്തിയത്.നവതിയുടെ ഓര്‍മ്മയ്ക്കായി മികച്ച ഒരു സ്മരണിക -തിരുമുറ്റം- പുറത്തിറക്കാന്‍ കഴിഞ്ഞു.
ഈ സ്ക്കൂളിന് പുന്നയ്ക്കല്‍ സ്ക്കൂള്‍ എന്നും പേരുണ്ട് അഞ്ഞൂറു വര്‍ഷത്തോളം പഴക്കമുള്ള ഒരു പുന്നമരത്തിന്റെ സാമീപ്യമാണ് ഈ പേരിന്നാധാരം. പുന്ന വിദ്യയുടെ പ്രതീകമാണ്അതുകൊണ്ടുതന്നെ സ്ക്കൂള്‍ പ്രവേശനോത്സവത്തിന് കുട്ടികളെ അണിനിരത്തുമ്പോള്‍ അവരെ നയിച്ച് പുന്നമരത്തെ വണങ്ങി വലം വെച്ച് സ്ക്കൂളിലേയ്ക്ക പ്രവേശിപ്പിക്കുന്നു. കുട്ടികളില്‍ വൃക്ഷപ്രേമം വളര്‍ത്തുന്ന,പ്രകൃതിയുമായി ബന്ധംസ്ഥാപിക്കുന്ന ഈ ചടങ്ങ് ഈ സ്ക്കൂളിന്റെ മാത്രം പ്രത്യേകതയാണ് എന്നത്എടുത്തു പറയേണ്ടതില്ലല്ലോ.