കെ.എം.എച്ച്.എസ്. കരുളായി/അക്ഷരവൃക്ഷം/നവപാഠങ്ങൾ വരച്ചിട്ട ച‍ുവർചിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
നവപാഠങ്ങൾ വരച്ചിട്ട ച‍ുവർചിത്രം

ഇത‍ുമൊര‍ുനാൾ ജീവിതപാളിതൻ മടിത്തട്ടിൽ
പ‍ുതച്ച‍ു മ‍ൂട‍ും സ്വപ്നമായ് തീര‍ുമൊരിക്കൽ.
ഒര‍ു നാൾ വര‍ും മർത്യാ, നിന്നെത്തേടി
വര‍ും മായാത്ത സ്വപ്നമായ് തീര‍ുമൊര‍ുനാൾ.
പലരങ്ങ‍ു പലനാൾ പരക്ഷേമം
മോഹിച്ച‍ു മന‍ുഷ്യമനം സ‍ുന്ദര
പവിഴമണിമാലയായ് കോർത്തിണക്കവേ.
നിന്റെ മിഴിയിൽ നിന്ന് വിരിയ‍ുന്ന ച‍ുട‍ുബാഷ്‍പം
അനേകായിരം കനൽ തീരങ്ങൾ മ‍ൂടവേ.
നാല‍ു ച‍ുമരിൽ നിന്ന‍ുനാം
നാനാർത്തപാഠങ്ങൾ പഠിക്കവേ-.
നിൻമിഴിയിൽ നിറയ‍ുന്ന
വിസ്‍മയത്തിൻ ജ്വലി കാണവേ.
മർത്യാ, നിന്നിട‍ുങ്ങിയ പഴങ്കൂടൊരിക്കൽ
ഒത്ത‍ുചേര‍ുന്ന കടലായ് മാറ‍ുമെന്നാര‍ുകണ്ട‍ു.
നിൻമിഴിയിലെ കാർമേഘം അകലവേ
നിൻമനം ക‍ൂട്ടായ്‍മ തേടിയലയവെ.
പണ്ടാരോ പറഞ്ഞതങ്ങ‍ു ശരിവെക്കവെ,
അന്യന‍ുതകി സ്വജീവിതം ധന്യമാക്കാൻ
നാമീജീവിതം ത‍ുടരേവെ.....നാമീജീവിതം ത‍ുടരവെ..…

ദിയ . സി
9 A കെ.എം.ഹയർ സെക്കന്ററി സ്ക‍ൂൾ,കര‍ുളായി
നിലമ്പ‍ൂർ ഉപജില്ല
മലപ്പ‍ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത