കെ.ആർ.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ഹൈജീൻ എന്ന ഗ്രീക്ക് പദം ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയ യുടെ പേരിൽ നിന്നാണ് വന്നത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന പദം ഉപയോഗിക്കുന്നു. അതായത് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്ക്കരണം എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്ക് ശുചിത്വത്തിനായി ഉപയോഗിക്കപ്പെടുന്നു. വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം , പരിസര ശുചിത്വം എന്നിവയാണ് ആരോഗ്യ ശുചിത്വത്തിൻ്റെ മുഖ്യ ഘടകങ്ങൾ. ഇതിലെ പോരായ്മയാണ് മിക്ക രോഗങ്ങൾക്കും കാരണം. ശക്തമായ ശുചിത്വ ശീല ആവർത്തനമാണ് ഇന്നത്തെ ആവശ്യം. വ്യക്തികൾ സ്വയമായി പഠിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലീ രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും
ഇതെല്ലാം പാലിച്ചാൽ പകർച്ചവ്യാധികളെയും കോവിഡിനേയും നമ്മൾക്ക് ഒഴിവാക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊട്ടാരക്കര ജില്ലയിൽ 01/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ