ജി എം യു പി എസ് പൂനൂർ/അക്ഷരവൃക്ഷം/ലോക്ക് ഓപ്പൺ

Schoolwiki സംരംഭത്തിൽ നിന്ന്
08:54, 2 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47571 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോക്ക് ഓപ്പൺ

ലോക്ക് ഡൗണല്ല, ലോക്ക് ഓപ്പൺ


ലോക്ക് ഡൗൺ കാലം ഞങ്ങൾക്ക് ലോക്ക് ഡൗൺ അല്ല ലോക്ക് ഓപ്പണാക്കുകയായിരുന്നു, ഞങ്ങളുടെ കഴിവുകൾ കാണിക്കാനുള്ള അവസരമായി മാറ്റി കൊണ്ട്. വീട്ടിലെ പറമ്പിൽ ആർത്തുല്ലസിക്കാനുള്ള ദിവസങ്ങൾ.

ആദ്യമാദ്യം വീട്ടിലിരുന്നു മടുത്തതായിരുന്നു. പിന്നെ പിന്നെ അച്ഛന്റെയും അനിയത്തിയുടെയും കൂടെ കൂടി ഞങ്ങളുടെ പറമ്പിൽ ഒരു പാർക്കുണ്ടാക്കി.ഞാവൽ മരത്തിനും കവുങ്ങിനും ഒരു കുരുക്കു വീണു ഊഞ്ഞാൽ കുരുക്ക്".

പിന്നെ പറമ്പിൽ നിന്ന് വയലിലേക്ക് പച്ച പനമട്ടൽ വെച്ച് സ്ലൈഡും കൂടാതെ സാഹസിക നടത്തത്തിനുള്ള കമ്പിയും ഒരു മീൻ കുളവും. കുളത്തിൽ വെള്ളം കുടിക്കാനും കുളിക്കാനും പക്ഷിമൃഗാദികൾ വന്നു പോകുന്നു. മഞ്ഞക്കിളി, വാലാട്ടി കിളി, ഓല ചാത്തൻ, ചിതലപ്പുള്ള്, കാക്ക, കുളക്കോഴി, മൈന, മിമിക്രിക്കാരൻ ഇരട്ട വാലൻ, എനിക്ക് പേരറിയാത്ത തൊപ്പിക്കാരൻ പക്ഷി, അണ്ണാരക്കണ്ണൻ, കീരി, എലി, ചേര, ഇവരൊക്കെയാണ് എന്റെ മീൻ കുളത്തിലെ അതിഥികൾ. ഇതൊക്കെ ഏറെ കൗതുകകരവും രസകരവുമായ കാഴ്ചകളാണ്.

കുറേ ദിവസങ്ങൾ കഴിഞ്ഞ് ഏട്ടൻമാരുടെ കൂടെ ചേർന്ന് മാവിൻ മുകളിൽ ഏറുമാടം കെട്ടി. നല്ല സുഖമുള്ള കാറ്റ് ഞങ്ങളെ തേടിയെത്തി.ഈ കാറ്റിനെ വരവേൽക്കാൻ ചുറ്റുവട്ടത്തുള്ള കൂട്ടുകാർക്കും ആഗ്രഹമില്ലഞ്ഞിട്ടല്ല എങ്കിലും സർക്കാരിന്റെ സാമൂഹ്യ അകലം പാലിക്കാം എന്ന നിർദ്ദേശം അനുസരിച്ച് കൊണ്ട്, കൊറോണയ്ക്കെതിരെയുള്ള പ്രതിരോധത്തിൽ അവരും പങ്കുചേരുകയാണ്.

ഈ മഹമാരിയുടെ ദുരിതകാലം നമുക്ക് അതിജീവിക്കാനാകും നമ്മുടെ അവധിക്കാലം ലോക്ക് ഡൗൺ ആക്കാതെ തന്നെ ........

പാർവ്വണ. ബി.എസ്.
7 F ജി.എം.യു.പി.സ്കൂൾ. പൂനൂർ
ബാലുശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം