എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/വരാനിരിക്കുന്ന നാശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
അബലമായ പുഴ


പുഴയിൽ ചോര പടർന്നിരിക്കുന്നു,
കോരിയെടുക്കുന്ന മഴയിൽ
ജീവനും സ്വപ്നങ്ങളും എരിഞ്ഞടങ്ങുന്നു....
തെക്കൻ കാറ്റിൻ്റെ ദുർഗന്ധം
കാരണം പുഴ മൂക്കു പൊത്തി.
രാവുകൾ പുഴയെ മറന്നിരിക്കുന്നു,
പുഴക്കരയിൽ നിന്ന ആലിംഗനബദ്ധരായ
കേരവൃക്ഷങ്ങൾ
പുഴയോടിത്തിരി ദാഹജലത്തിനായി
യാചിക്കുമ്പോൾ
എന്തിനെന്നെ ഇങ്ങനെയാക്കി ?
എന്ന പുഴയുടെ ചോദ്യം
മായാതെ നിൽക്കുന്നു.


ഷഹാന ഷെറിൻ
7 B എ.യു.പി.എസ് പറപ്പൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത