ഭയക്കാതെ വിറയ്ക്കാതെ ജീവിയ്ക്കാം നമുക്കിന്ന് ദൈവത്തിൻ സ്വന്തം നാട്ടിൽ ഇന്നീ സുന്ദര കേരളത്തിൽ മഹാപ്രളയങ്ങൾ വന്നുപോയ് നാമൊത്തുചേർന്നു കൈകൾ കോർത്തു നേരിട്ടു; മുന്നേറീ ഉൾക്കരുത്തോടെ കനക്കും കൂട്ടായ്മയിൽ എന്നുമെന്നും കരുതലോടെ കരുത്തോടെ... അതിജീവനത്തിന്റെ നാളുകൾ പാഠങ്ങൾ ഇനിയും മനസ്സുകൊണ്ടൊത്തുചേരാം മഹാമാരിയെ നാടുകടത്താം. പിന്നെയീ ലോകത്തു നിന്നു തുരത്താം കൊറോണയെ .. കേരളത്തെക്കണ്ട് ലോകം ശിരസ്സു നമിക്കുന്നിപ്പോൾ.. ഇതു പോലില്ല മറ്റൊരിടം... ഒറ്റയ്ക്കിരുന്നൊറ്റക്കെട്ടായ് പൊരുതിത്തോല്പിക്ക നാം അദൃശ്യ ശത്രുവിനെ.. അകലം പാലിക്കലും, ശുചിത്വവും മുൻകരുതലും മനശ്ശുദ്ധിയും ദാനവും ആത്മധൈര്യം പകരും ഒന്നിച്ചു നിലകൊള്ളാം മഹാവിപത്തിനോടെ തിരിടാൻ വേരോടെ പിഴുതെറിയാമതിനെ .... നമുക്കതിജീവനത്തിനായ്...
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത