മെരുവമ്പായി യു പി എസ്‍/അക്ഷരവൃക്ഷം/കാത്തിരിപ്പ്/നാലു കുട്ടികൾ
നാലു കുട്ടികൾ
ഒരു ദിവസം രാവിലെ മിന്നുവും ടിന്റുവും ഭക്ഷണം കഴിക്കുകയായിരുന്നു. അവരുടെ അമ്മ പറഞ്ഞു ഞാൻ ജോലിക്ക് പോവുകയാണ്. ഭക്ഷണം കഴിച്ചു വീടു മുഴുവൻ വൃത്തിയാക്കണം എന്ന്. രണ്ടുപേർക്കും കളിക്കാൻ പോകണമായിരുന്നു. അവർ വീട് വൃത്തിയാക്കാൻ തുടങ്ങുമ്പോഴാണ് കൂട്ടുകാർ വന്നത്. അവന്റെ പേര് ചിക്കു എന്നാണ് അവൻ അവരോടു ചോദിച്ചു നിങ്ങൾ എന്താണ് ചെയ്യുന്നത്. മിന്നു പറഞ്ഞു ഞങ്ങൾ വീട് വൃത്തിയാക്കുകയാണ്. ചിക്കു കളിക്കാൻ ആയിരുന്നു ഇവരുടെ വീട്ടിൽ വന്നത്. ആ സമയത്ത് ചിക്കു അവന്റെ മുത്തശ്ശി പറഞ്ഞു കൊടുത്ത ഒരു കഥയെപ്പറ്റി ഓർമവന്നു. ആ കഥ അവൻ അവരോട് പറയാൻ തുടങ്ങി. ഒരു ദിവസം ഒരു കൃഷിക്കാരൻ ജോലി കഴിഞ്ഞു വരുമ്പോൾ ഒരു ഒച്ചിനെ കണ്ടു. ആ ഒച്ചിന് വല്ലാതെ ദാഹിക്കുന്നുണ്ടായിരുന്നു. കർഷകൻ ഒച്ചിന് വെള്ളം കൊടുത്തു. ശേഷം കർഷകൻ ഒച്ചിനെ അദ്ദേഹത്തിന്റെ വീട്ടിൽ കൊണ്ടുപോയി. അടുത്തദിവസം കൃഷിക്കാരൻ ജോലിക്കുപോയി. ആ സമയത്ത് ആ ഒച്ച് ഒരു മാജിക് ഫയറി ആയി മാറി. അത് കൃഷിക്കാരന്റെ വീട് വൃത്തിയാക്കി കൊടുത്തു എന്നു പറഞ്ഞു. മിന്നു പറഞ്ഞു വാ നമുക്ക് ഫയറിയെ അന്വേഷിക്കാം. അവർ അന്വേഷണം തുടങ്ങി. കുറേ അന്വേഷിച്ചു, ഹലോ എന്ന ഒച്ച കേട്ടു. അത് ഒരു പുല്ലിന്റെ അപ്പുറത്ത് നിന്നായിരുന്നു. അവർ അവിടെ പോയി, പക്ഷേ അത് അവരുടെ കൂട്ടുകാരിയായിരുന്നു. അവൾ പറഞ്ഞു നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്, ഞങ്ങൾ മാജിക് ഫയറിയെ അന്വേഷിക്കുകയാണ്. ഞാൻ വരുന്ന വഴി ഒരു ഒച്ചിനെ കണ്ടിരുന്നു. അവർ എല്ലാവരും ഒന്നിച്ച് ഒച്ചിനെ അന്വേഷിച്ചു കണ്ടെത്തി. അവർ അതിനെ വീട്ടിലേക്ക് കൊണ്ടുപോയി. അവർ അതിനെ ഒരു കിടക്കയിൽ വെച്ച് ഒളിച്ചിരുന്നു.എന്നിട്ടും അത് പുറത്തു വന്നില്ല എന്നു പറഞ്ഞു. നമുക്ക് പുറത്തു പോയി വരാം. അവർ ഒരു മലയുടെ മുകളിൽ കിടന്നുറങ്ങിപ്പോയി. അവർ എഴുന്നേൽക്കുമ്പോഴേക്കും വൈകുന്നേരമായിരുന്നു. അവർ വീട്ടിലേക്ക് പോയി.ആ ഒച്ചിന്റെ ഉള്ളിൽ നിന്ന് ആരും വന്നില്ലായിരുന്നു. പിന്നെ അവർ സ്വന്തം തന്നെ വീടുമുഴുവൻ വൃത്തിയാക്കി. കുറച്ചു കഴിഞ്ഞ് അമ്മ വന്നു. അമ്മ പറഞ്ഞു നല്ല കുട്ടികൾ. അമ്മ ചോദിച്ചു, നിങ്ങൾക്ക് എവിടെ നിന്നാണ് ഈ ഒച്ചിനെ കിട്ടിയത്, അപ്പോൾ ചിക്കു പറഞ്ഞു കൊടുത്ത മാജിക് ഫയറിയുടെ കഥ അമ്മയ്ക്ക് പറഞ്ഞു കൊടുത്തു .അങ്ങനെ ഞങ്ങൾ കൊണ്ടു വന്നതാണ് ഒച്ചിനെ.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |