ജി.എൽ.പി.എസ്.ചാത്തന്നൂർ/അക്ഷരവൃക്ഷം
- കാത്തിരിപ്പ്
കാത്തിരിപ്പ്
ടോമിയുടെ കരച്ചിൽ ചെവിയിൽ തുളച്ചു കയറിയപ്പോഴാണ് ഞാൻ എഴുന്നേറ്റത്. അവന് ചേച്ചിയുടെ വക അസ്സലൊരു നുള്ളു കിട്ടിയത്രേ? അവനത് വേണം നല്ല വികൃതിയാണ് ചെക്കന്. അവനെന്റെ അനിയനാണ് മൂന്നു വയസ്സേ ആയിട്ടുള്ളു. അപ്പച്ചൻ എടുക്കാത്തതിന്റെ വാശിയാണ് അവന്. അവനെ മാത്രമല്ല,എന്നേയും ചേച്ചിയേം ഒന്നും തൊടാറുപോലും ഇല്ല. എനിക്ക് ചിലപ്പോ കരയാൻ തോന്നും. ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാൻ പോലും ഇരിക്കില്ല,അടുത്തു കിടക്കില്ല. പത്ത് ദിവസമായി നാട്ടിലെത്തീട്ട്. ഇന്നലെ വരെ വീട്ടിലുണ്ടായിരുന്നു. രാത്രി പനി കൂടുതലാണെന്നു പറഞ്ഞ് ഒരു വണ്ടി വന്ന് അപ്പച്ചനെ കൊണ്ടു പോയി. അമ്മച്ചി രാത്രി തുടങ്ങിയ കരച്ചിലാണ്. കുറച്ചാളുകൾ വീട്ടിൽ നിൽക്കുന്നുണ്ട്. എല്ലാവരുടേയും മുഖത്ത് മാസ്കുകൾ. അമ്മച്ചിയുടെ കയ്യിൽ അപ്പച്ചന്റെ ഫോണും കണ്ണടയും. ഞാൻ തിരിഞ്ഞുനടന്നു. കണ്ണട വക്കാതെ അപ്പച്ചൻ എങ്ങോട്ടു പോയി?ആ..........എനിക്കറിയില്ല!!!!
അനഘ.ഒ4A ജി.എൽ.പി.എസ്.ചാത്തനൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ