ഒരിടത്തൊരിടത്ത് പരമു എന്ന് പേരുള്ള ഒരു ചേട്ടൻ ജീവിച്ചിരുന്നു .അദ്ദേഹം നാരങ്ങാമിഠായി വിറ്റു കിട്ടുന്ന തുച്ഛമായ തുകകൊണ്ടാണ് ജീവിച്ചിരുന്നത് .ഒരു ദിവസം അങ്ങനെ അദ്ദേഹം നാരങ്ങാമിഠായി വിറ്റു കിട്ടിയ തുക കൊണ്ട് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുമ്പോൾ റോഡരികിലെ ഒരു വീട്ടിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു . അദ്ദേഹം അങ്ങോട്ട് പോയി നോക്കുമ്പോൾ ഒരു ആൺകുഞ്ഞ് അവിടെ നിന്നു കരയുന്നു പരമു ചേട്ടൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ അദ്ദേഹത്തിന് മനസിലായി കുട്ടി വിശന്നിട്ടാണ് കരയുന്നതെന്ന് .അവന്റെ അമ്മ മരിച്ചിട്ട് ഇന്നേക്ക് ഏഴു ദിവസമായി അവന് അമ്മ മാത്രമേയുള്ളൂ .അമ്മ മരിച്ച ദിവസം മുതൽ അവൻ പട്ടിണിയാണ് .എപ്പോൾ പരമു ചേട്ടൻ തന്റെ കയ്യിലിരുന്ന അരിയും മറ്റു സാധനങ്ങളും കൊണ്ട് കഞ്ഞിയും കറിയും ഉണ്ടാക്കി കൊടുത്തു. അവൻ അതു വാങ്ങി ആർത്തിയോടെ കഴിച്ചുതീർത്തൂ അപ്പോൾ അവന്റെ അമ്മയുടെ ആത്മാവ് അവിടെ പ്രത്യക്ഷപെട്ടു എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു<
"നിങ്ങൾ ചെയ്തത് ഒരു പുണ്യ പ്രവർത്തിയാണ് നിങ്ങൾക്ക് അതിനുള്ള പ്രതിഫലം കിട്ടും...നിങ്ങളും നിങ്ങളുടെ കുടുംബവും ഇനി ഇവിടെയാണ് ജീവിക്കേണ്ടത്.എന്റെ മകനെയും നിങ്ങൾ തന്റെ മകനായി വളത്തുകയില്ലെ? നിങ്ങൾക്ക് ഇവിടെ ഒരു വിഷമവും ഉണ്ടാകില്ല . എല്ലാ സാധനങ്ങളും ഇവിടെ ഉണ്ടാകും വേഗം പോയി നിങ്ങളുടെ കുടുംബത്തെ കൂട്ടികൊണ്ട് വരൂ... മോനെ, എപ്പോഴും നിന്റെ കൂടെ ഞാൻ ഉണ്ടാകും " ഇത്രെയും പറഞ്ഞുകൊണ്ട് അവർ എങ്ങോട്ടേക്കൊ മറഞ്ഞു....അദ്ദേഹവും കുടുംബവും അങ്ങോട്ട് വന്നപ്പോൾ വേണ്ട എല്ലാ സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആ സാധനങ്ങൾ കൊണ്ട് ആവശ്യമായ ഭക്ഷണം ഉണ്ടാക്കി.പിന്നീട് ആ കുടുംബത്തിലെ എല്ലാവർക്കും കൊടുത്തു ആ അനാഥ കുഞ്ഞിനെയും തന്റെ ഒരേയൊരു മകളെയും തുല്യരായി സ്നേഹിച്ച് വളർത്തി വലുതാക്കി.അവർ നല്ല നിലയിലെത്തി .അങ്ങനെ നാരങ്ങാമിഠായിലുടെ ഒരു കുടുംബം രക്ഷപെട്ടു.