ജി യു പി എസ് കോട്ടനാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെപാഠങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajumachil (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അപ്പു അവൻ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. ഒരു ദിവസം അപ്പു പൂന്തോട്ടത്തിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൻ പൂമ്പാറ്റകളെയും തുമ്പികളുടെയും പുറകെ ഓടിക്കൊണ്ട് അവയെ പിടിക്കാൻ ശ്രമിച്ചു. പലതരത്തിലുള്ള മനോഹരമായ പൂക്കൾ അവനെ സന്തോഷിപ്പിച്ചു. ചാടിച്ചാടി നടക്കുന്ന തവളകളെ പിടിക്കാനായി അവൻ അതിന്റെ പുറകെ പോയി. ഒരു പശു തോട്ടത്തിൽ ഉണ്ടായിരുന്നു. അപ്പോൾ ഒരു ഈച്ച പശുവിനെ പുറകെ മൂളിക്കൊണ്ട് എത്തി. പശു അതിന്റെ വാലു കൊണ്ട് അടിച്ച് ഈച്ചയെ ഓടിച്ചു വിട്ടു. അതുകണ്ട കുട്ടി കൈകൊട്ടി ചിരിച്ചു. പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് അവൻ ആ മനോഹരമായ പൂന്തോട്ടത്തിൽ ചുറ്റിക്കറങ്ങി ഈ പ്രകൃതി ഒരു അത്ഭുതം തന്നെ. ആരെയും ആകർഷിക്കുന്ന ഒരു അത്ഭുതശക്തി അതിനുണ്ട് അപ്പോഴവൻ ഒരു കുല റോസാപൂക്കൾ പറിക്കാൻ തോന്നി. പക്ഷേ എന്ത് സംഭവിച്ചു അവൻറെ കയ്യിൽ മുള്ളുകൊണ്ട് കയറി വല്ലാതെ വേദനിച്ച അവൻ വീട്ടിലേക്ക് ഓടിക്കയറി അമ്മയോട് വിവരം പറഞ്ഞു. അമ്മ അവനോടു പറഞ്ഞു. മോനേ നീയാണ് തെറ്റ് ചെയ്തത് പ്രകൃതിയോടെ നമ്മൾ ദ്രോഹം ചെയ്യരുത് പ്രകൃതി നമുക്ക് വേണ്ടതെല്ലാം തരുന്നുണ്ട് എന്നാൽ കൈകടത്തലുകൾ താങ്ങാനാകാതെ വരുമ്പോൾ പ്രകൃതി തിരിച്ചടിക്കുന്നു. പലപ്പോഴും അത് മുക്ക് താങ്ങാനാവാതെ വരുന്നു പ്രകൃതിയെ സ്നേഹിക്കൂ സന്തോഷമായി ജീവിക്കൂ.

ദർശന എസ്
3 എ ഗവ യു പി സ്കൂൾ കോട്ടനാട്
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ