കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം

21:38, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗ പ്രതിരോധം

ഇതു മഹാമാരിയുടെ കാലം.
മാലോകർ ഇതുവരെ കാണാത്ത കാലം.
ഭീതിയാൽ വീട്ടിൽ തളച്ചിട്ട കാലം.
മൗനം കനക്കുന്നു,
കൂട്ടിനായ് കേഴുന്നു..
ഇനിയെന്നു തീരുമീ 'ലോക്ക്ഡൗൺ'
വ്യക്തിശുചിത്വമാണേറ്റവും പ്രധാനം,
എന്നെല്ലാവരും പറയുന്നു.
സോപ്പിട്ടു തന്നെ കൈകൾ കഴുകേണം,
ഇരുപതു നിമിഷങ്ങളോളം.
മാസ്കു ധരിക്കേണം,
അകലവും കാക്കേണം.
രോഗം വരാതെയിരിക്കാൻ
ഇനിയുള്ള കാലത്ത് ഇത് ശീലമാക്കാം.
ആരോഗ്യമാണു പ്രധാനം.
നാം മാത്രമല്ല, വീടുകൾ, റോഡുകൾ
നാടും നഗരവും,കാടും പുഴയും
പിന്നെയെല്ലായിടവും എന്നും
ശുചിയാക്കിവെക്കണം നമ്മൾ.
 

സമ്യക്. സി.കെ.
5 ബി കോറോം ദേവീ സഹായം എ യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത