സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ അമ്മയ്ക്ക്

13:28, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയ്ക്ക്

        

പൂവിട്ടു കൈതൊഴാമമ്മേ നിൻപദം
പൂജിച്ചു ജീവിതം തള്ളിനീക്കാം
സന്താപപുത്രിനാരെത്രയുണ്ടായാലും
ഈ കുഞ്ഞു പൂവിനെ നീ തൊടില്ലേ
ചുറ്റും പിളരുന്ന ഭൂമിയും വെള്ളവും
തീയും കൊടുങ്കാറ്റുമെന്നെ തടയുമ്പോൾ
ഒരു കൈത്താങ്ങായ് നീ കൂടെയുണ്ടാകണേ
ആശീർവാദക്കുടയേകണേ.....
എല്ലാ വെളിച്ചവും നീ തന്നെയമ്മേ
എല്ലാ മാർഗവും നിന്നിലേക്ക്
ഘോരമാം ജീവിതവീഥിയിൽ
നിൻ ദീപനാളമേ കൂട്ടിനായുള്ളൂ
ഭാവിയിലേക്കു ഞാനോടുമ്പോൾ മുന്നിലായ്
അമ്മേ നീയാകുന്നു എൻ മാർഗദീപം.

എയ്ഞ്ചൽ തെരേസ് മാത്യു
VII C സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത