എ.യു.പി.എസ് പറപ്പൂർ/അക്ഷരവൃക്ഷം/രാമുവിന്റെ കൃഷിത്തോട്ടം.
രാമുവിന്റെ കൃഷിത്തോട്ടം.
രാമു എന്ന് പേരുള്ള ഒരാൾ തന്റെ വീടിനടുത്ത് ധാരാളം പഴങ്ങളും പച്ചക്കറികളും നട്ടുവളർത്തി. വീടിനടുത്ത് ഒരു വൃകൃതിയുള്ള മുയൽ താമസിച്ചിരുന്നു. രാമുവിന്റെ കൃഷിത്തോട്ടം അവന്റെ കണ്ണിൽ പെട്ടു.അവൻ അതിലെ പഴങ്ങളും പച്ചക്കറികളുമെല്ലാം പറിച്ചു തിന്നു.രാമുവിന് സങ്കടമായി.അവനെ കുടുക്കാൻ രാമു തന്റെ തോട്ടത്തിൽ കെണി വച്ചു. അവൻ കെണിയിൽ ചാടി. അവൻ കരഞ്ഞു.കരച്ചിൽ കേട്ട് അമ്മ മുയൽ ഓടി വന്നു. അവനെ കെണിയിൽ നിന്നും രക്ഷിച്ചു. അമ്മ മുയൽ രാമുവിന്റെ വീട്ടിലേക്ക് ചെന്നു. എന്തിനാണ് ഇവനെ കുടുക്കിയതെന്ന് ചോദിച്ചു ."അവൻ എന്റെ തോട്ടത്തിലെ സാധനങ്ങളെല്ലാം തിന്നു." എന്ന് രാമു മറുപടി നൽകി. അത് കേട്ട അമ്മ മുയൽ അവനെ തല്ലാൻ തുടങ്ങി. "അവനെ തല്ലേണ്ട ഒന്ന് ഉപദേഷിച്ചാൽ മാത്രം മതി" രാമു നിർദ്ദേശിച്ചു. അമ്മ മുയൽ അവനെ ഉപദേശിച്ചു.പിറ്റേ ദിവസം മുതൽ അവർ ചങ്ങാതിമാരായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ