(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവന നാളുകൾ
ണരൂ ലോകമേ ഉണരൂ...
ഇനി ഉയർന്നെഴുന്നേൽക്കാനുള്ള നേരം.
ക്രിസ്തുവിനെപ്പോലെ, വിരിയുന്ന പൂവിനെപ്പോലെ നാം ഉണരേണം.
വരും തലമുറക്കായ് ഇന്നത്തെ കാറ്റിന് പറയാനുള്ളത് മരണമൊഴികളോ..?
അല്ല. നാം തന്നെ നമ്മിൽ ഒതുങ്ങി ജീവിച്ചാലാമരണഭീതി പോയ്മറയും.
ജനലഴികളിലൂടെ ലോകം കാണുന്ന മനുഷ്യർക്ക് ആശ്വസിക്കാൻ അവരുടെ പഴയകാല സ്മരണകൾ മാത്രം..
നന്ദി പറയാം ഉറ്റവരെ മറന്ന് നാടിനുവേണ്ടി രാപ്പകൽ ഇല്ലാതെ പൊരുതുന്നവർക്കായ്..!
അതിജീവനത്തിന്റെ ഈ നാളുകളിൽ പ്രാർത്ഥിക്കാം നമുക്ക് കൊറോണ എന്ന രക്തദാഹിയിൽനിന്ന് മുക്തിനേടുന്ന ലോകത്തെ കാണുവാൻ..
ഉണരൂ ലോകമേ.. ഉണരുനീ.....!