എ.എം.യു.പി.എസ്.ആലൂർ/അക്ഷരവൃക്ഷം/അവധിക്കാലം
ഇങ്ങനെയും ഒരു അവധിക്കാലം
ഞാൻ നിധികൃഷ്ണ ബി.ആലൂർ എ എം യു പി സ്കൂളിൽ മൂന്നാം ക്ലാസിലാണ് പഠിക്കുന്നത്.എന്റെ ഓർമയിൽ ഇങ്ങനെ ഒരു അവധിക്കാലം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല.മാർച്ച് പത്താം തിയ്യതി ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ടീച്ചർ ഞങ്ങളോട് "നാളെ മുതൽ സ്കൂളിലേക്ക് വരണ്ട" എന്ന് പറഞ്ഞു.കൊറോണ എന്ന അസുഖത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും വീട്ടിൽ എത്തിയ ശേഷമാണ് കൊറോണ കേരളത്തിൽ എത്തിയതിനാലാണ് സ്കൂൾ അടച്ചത് എന്ന് മനസ്സിലായത്.എനിക്ക് സന്തോഷമായി,എന്താണെന്നല്ലേ എല്ലാ കുട്ടികളെയുംപോലെ പരീക്ഷയെ എനിക്കും ഇഷ്ടമല്ല.ഇനി പരീക്ഷ എഴുതണ്ടല്ലോ: നിധി..പഠിക്ക് പഠിക്ക്...എന്ന അമ്മയുടെ സ്ഥിരം പല്ലവിയും ഇനി കേൾക്കണ്ട.സന്തോഷത്തോടൊപ്പം സങ്കടവും തോന്നി.സ്കൂൾ വാർഷികവും ഇനി ഉണ്ടാവില്ലത്രേ.വാർഷികത്തിന് കളിക്കാൻ ഞാൻ രണ്ട് ഡാൻസ് പഠിച്ച് വരുകയായിരുന്നു. കഴിഞ്ഞ വർഷവും അതിനുമുമ്പുമൊക്കെ സ്കൂൾ അടക്കുമ്പോൾ ഞങ്ങൾ ടൂർ പോകാറുണ്ടായിരുന്നു.ഇത്തവണ തിരുവനന്തപുരത്തേക്ക് പോകാം എന്നാണ് വിചാരിച്ചിരുന്നത്.ഇനി പോകാൻ പറ്റില്ല എന്ന് അച്ഛൻ പറഞ്ഞു.പുറത്തിറങ്ങാനേ പാടില്ല എന്നാണ് പറയുന്നത്.ആരും പുറത്തിറങ്ങുന്നില്ല.റോഢുകളിൽ ആളുകളോ വണ്ടികളോ ഇല്ല.സ്കൂൾ അവധിക്കാണ് ഞാൻ അച്ഛന്റെ വീട്ടിൽ പോകാറുള്ളത്.അവിടെ എന്റെ അതേ പ്രായത്തിൽ ഒരുപാട് കുട്ടികൾ ഉണ്ട്.അവരോടൊത്ത് കളിക്കാൻ എനിക്കെന്തിഷ്ടമാണെന്നോ.ഇത്തവവണ അതിനും പറ്റിയില്ല.ഇത്തവണത്തെ എന്റെ കളികൾ ഇരട്ടക്കുട്ടികളായ എന്റെ അനിയനും അനിയത്തിക്കും ഒപ്പമാണ്.ഈ മഹാമാരിയിൽനിന്നും നമ്മൾ എത്രയും വേഗം രക്ഷപ്പെടട്ടെ.അടുത്ത അവധിക്കാലം നമുക്ക് ആഗ്രഹിക്കും ചെലവഴിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 26/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ