ജി.എൽ.പി.എസ് പെരിങ്കുന്നം/അക്ഷരവൃക്ഷം/മഹാമാരിയായി വന്ന കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയായി വന്ന കൊറോണ

നാട്ടിൻപുറത്തുകാരിയായ നാൻസിക്ക് ചൈനയിൽ എൻജിനീയറായി ജോലി കിട്ടി.അവൾക്ക് അച്ഛനും മുത്തശ്ശനും മാത്രമേയുള്ളൂ.അച്ഛനെയും മുത്തശ്ശനെയും കൊണ്ട് അവൾ ചൈനയിലേക്ക് പോയി. മാംസാഹാരപ്രിയനായ മുത്തശ്ശൻ വൈകുന്നേരങ്ങളിൽ കൂട്ടുകാരുമൊത്ത് ചൈനീസ് റെസ്റ്റോറൻ്റുകളിലും മറ്റും സമയം ചിലവഴിക്കുമായിരുന്നു. ഇങ്ങനെയിരിക്കെ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് കൊറോണ എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന ഈ മഹാമാരി സമ്പർക്കം വഴിയാണ് കൂടുതൽ ആളുകളിലേക്ക് പകരുന്നത്.

കുറച്ച് ദിവസങ്ങൾക്ക് ശേഷം മുത്തശ്ശന് ചില ആരോഗ്യപ്രശ്നങ്ങൾ കണ്ടു തുടങ്ങി.പനിയും ചുമയും തൊണ്ടവേദനയും മൂലം മുത്തശ്ശൻ അവശനായിരുന്നു.ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ഡോക്ടർ കൊറോണ ടെസ്റ്റിന് വിധേയമാക്കി.ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആയിരുന്നു.കൊറോണ രോഗം ബാധിച്ച മുത്തശ്ശനെ ഐസൊലേഷനിലേക്ക് മാറ്റുകയാണെന്ന് ഡോക്ടർ അറിയിച്ചു.നാൻസിക്കും അച്ഛനും സങ്കടമായി.അവരോടും 14 ദിവസം ഐസൊലേഷനിൽ കഴിയാൻ ഡോക്ടർ നിർദ്ദേശിച്ചു.

" അസുഖമില്ലാത്ത ഞങ്ങൾക്കെന്തിനാ ഐസൊലേഷൻ.....?" നാൻസിക്ക് സംശയമായി.

"സമ്പർക്കം വഴി പടരുന്ന രോഗമാണ് കൊറോണ.ആളുകൾ അടുത്തിടപഴകുമ്പോൾ വൈറസ് വ്യാപിക്കുന്നു.രോഗം ബാധിച്ച ആളിൽ നിന്നും കുടുംബാംഗങ്ങളിലേക്കാണ് ഈ വൈറസ് അതിവേഗം പകരുന്നത്.തുടർന്ന് സമൂഹത്തിലേക്കും വ്യാപിക്കും." ഡോക്ടർ നാൻസിയോട് പറഞ്ഞു.

നാൻസിക്കും അച്ഛനും കാര്യങ്ങൾ മനസ്സിലായി.അവർ ഐസൊലേഷനിൽ പോകാമെന്ന് സമ്മതിച്ചു.7ദിവസങ്ങൾക്ക് ശേഷം നാൻസിയുടെ അച്ഛനും രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.അവർ വൈദ്യസഹായം തേടി.അച്ഛൻ ചികിത്സയിലാണ്.അച്ഛനും മുത്തശ്ശനും രോഗം ഭേദമാകാൻ അവൾ പ്രാർത്ഥിച്ചു.

ചൈനയിൽ മാത്രമല്ല,ലോകമെമ്പാടും ഈ രോഗം വ്യാപിക്കുന്നുണ്ടെന്ന് നാൻസി മനസ്സിലാക്കി.ദിവസങ്ങൾ പിന്നിട്ടു.മുത്തശ്ശൻ്റെ സ്ഥിതി വഷളായെന്ന് ഡോക്ടർ അറിയിച്ചു.ശ്വാസ്സതടസ്സം കൂടുതലായതോടെ മുത്തശ്ശൻ മരണത്തിനു കീഴടങ്ങി.നാൻസി മുത്തശ്ശനെ ഓർത്ത് ഒത്തിരി കരഞ്ഞു.ഒപ്പം ഒരു ആശ്വാസവാർത്തയും ഡോക്ടർ അവൾക്ക് നൽകി.അച്ഛന് 90 ശതമാനത്തോളം രോഗം ഭേദമായിട്ടുണ്ട്.

ഐസൊലേഷൻ കാലാവധി പൂർത്തിയാക്കിയ നാൻസിയുടെ ടെസ്റ്റ് റിസൾറ്റ് വന്നു.അവൾക്ക് രോഗമില്ല.അച്ഛന് രോഗം ഭേദമായിട്ടുണ്ട്.നാളെ വീട്ടിൽ പോകാം ഡോക്ടർ പറഞ്ഞു.നാൻസിക്ക് സന്തോഷമായി.എങ്കിലും അവളുടെ മനസ്സിൽ ഒരു സംശയം നിലനിന്നു.എന്തു കൊണ്ടാണ് രോഗം വന്ന മുത്തശ്ശൻ മരിച്ചത്?എന്നാലോ അച്ഛന് രോഗം ഭേദമായി.എനിക്ക് എന്തുകൊണ്ട് രോഗം വന്നില്ല....?ഡോക്ടർ അവ ളോടായി പറഞ്ഞു.നിങ്ങളുടെ മുത്തശ്ശന് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ശക്തിയില്ല.10 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും 60 വയസ്സ് കഴിഞ്ഞ മുതിർന്നവർക്കും രോഗപ്രതിരോധശക്തി പൊതുവെ കുറവാണ്.അതുകൊണ്ടാണ് മുത്തശ്ശൻ മരണപ്പെട്ടത്.കൂടാതെ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളും ഡോക്ടർ അവൾക്ക് പറഞ്ഞുകൊടുത്തു.കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകി വൃത്തിയാക്കുക,ചുമക്കുമ്പോൾ തൂവാല കൊണ്ട് മൂക്കും വായും മൂടുക,സാമൂഹിക അകലം പാലിക്കുക,വ്യക്തി ശുചിത്വം പാലിക്കുക,സുരക്ഷിതമായ് വീട്ടിലിരിക്കുക...... കൊറോണയെ തുരത്താൻ താനും ഈ നിർദ്ദേശങ്ങൾ പാലിക്കും.നാൻസി മനസ്സിലുറപ്പിച്ചു.

അഭിഷ കെ
4 A ജി.എൽ.പി.എസ്_പെരിങ്കുന്നം
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കഥ