കോഴിമുട്ടയെ റബ്ബർപന്താക്കാമോ

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിനാഗിരിയിലെ മുട്ട

നിങ്ങൾ പഠിച്ച രസതന്ത്രമുപയോഗിച്ച് കോഴിമുട്ടയെ റബ്ബർപന്താക്കാൻ സാധിക്കും

അവശ്യ വസ്തുക്കൾ
  • പുഴുങ്ങിയ മുട്ട
  • മുട്ട ഇറക്കിവെക്കാവുന്ന ഗ്ളാസ്സ്
  • വിനാഗിരി(സുർക്ക)
റബ്ഭർ മുട്ട
പ്രവർത്തനം
  • പുഴുങ്ങിയ മുട്ട ഗ്ളാസ്സിൽഇറക്കിവെയ്ക്കുക.
  • മുട്ട മൂടുന്ന അളവിൽ വിനാഗിരിഒഴിക്കുക.
  • മുട്ടയെ നിരീക്ഷിക്കൂ.അതിൽനിന്നും കുമിളകളുയരുന്നത് കാണാം. വിനാഗിരിയിലെ അസറ്റിക് ആസിഡ് മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന കാർബൺഡയോക്സൈഡാണ് ഈ കുമിളകൾ.
  • മൂന്നു ദിവസം ഗ്ളാസ്സ് അനക്കാതെ വെയ്ക്കുക.
  • മൂന്നു ദിവസത്തിനു ശേഷം മുട്ട പുറത്തെടുത്ത് പുറംതോട് സാവധാനം ശുദ്ധജലമുപയോഗിച്ച് കഴുകിക്കളയുക.
  • ഇനി മുട്ടയെ തറയിലെഞ്ഞുനോക്കൂ രസികൻ റബ്ബർപന്തുപോലെ അതു പൊങ്ങിത്താഴുന്നതുകാണാം.