ഉപയോക്താവ്:Vpsbhssvenganoor
font color="blue">2017-18 ജൂൺ 1
പ്രവേശനോത്സവം മികച്ച വിദ്യാർത്ഥികൾക്കുള്ള അഭിനന്ദനവും അവാർഡു വിതരണവും
പ്രിൻസിപ്പാൾ, എച്ച്.എം, പി.റ്റി.എ പ്രസിഡന്റ്, മറ്റംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ഈ വർഷത്തെ പ്രവേശനോത്സവം ആഘോഷിച്ചു. അസാപ്പിലെ ഈവന്റ് മാനേജ് മെന്റിലെ വിദ്യാർത്ഥികൾ പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ആനയിക്കുകയും വിദ്യാർത്ഥികളെക്കൊണ്ട് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും മധുരം നൽകുകയും അഞ്ചാം ക്ളാസിലെ വിദ്യാർത്ഥികൾക്ക് മഷി പേന നൽകുകയും ചെയ്തു. വരുന്ന വർഷം ഇതിനേക്കാൾ മികവുറ്റ വിജയത്തിനുള്ള പ്രത്യാശയുമായി ചടങ്ങ് അവസാനിച്ചു.
ജൂൺ 5
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനം പ്രിൻസിപ്പാൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം എല്ലാ ക്ലാസ്സിലും നടത്തുകയും സമ്മാനം നൽകുകയും ചെയ്തു. . ജീവജാലങ്ങളേയും തണ്ണീർത്തടങ്ങളേയും സംരക്ഷിക്കാനും മരം വച്ചു പിടിപ്പിച്ച് പ്രകൃതിയെ പച്ചപ്പണിയിക്കാനും മണ്ണ്, ജലം എന്നിവയെ സംരക്ഷിക്കാനും അത് തങ്ങളുടെ കർത്തവ്യമായി ഏറ്റെടുക്കുമെന്നുള്ള കുട്ടികളുടെയും അധ്യാപകരുടേയും പി.റ്റി.എ ഭാരവാഹികളുടേയും പ്രതിജ്ഞ പരിസ്ഥിതി ദിനത്തെ അന്വർത്ഥമാക്കി. അ്തിനോടനുബന്ധിച്ച് കറിവേപ്പില തൈ വിതരണവും ഫലവൃക്ഷ തൈ വിതരണവും നടത്തി. കൂടാതെ സ്ക്കൂൾ പരിസരത്ത് കറിവേപ്പില തൈകളും ഫലവൃക്ഷ തൈകളും നട്ടു പിടിപ്പിച്ചു. അങ്ങനെ 2017 ജൂൺ 5 ലെ പരിസ്ഥിതി ദിനം അധ്യാപകരുടെയും പി.റ്റി.എ യുടെയും വിദ്യാർത്ഥികളുടെയും ഒരു സമഗ്ര ബോധവൽക്കരണ പരിസ്ഥിതി ദിനമായി മാറി.
തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
ജൂൺ 19
വായനാദിനം
വായനാദിനം സമുചിതമായി ആഘോഷിച്ചു. താലൂക്ക് ഗ്രന്ഥശാല പ്രവർത്തകൻ ഡോ.സോമശേഖരൻ സാർ ഉദ്ഘാടനം നിർവഹിച്ചു. തേജസ്സ് എന്ന കൈയെഴുത്തു മാസിക പ്രകാശനം ചെയ്തു. പുസ്തക പ്രദർശനം, ക്വിസ്, പോസ്റ്റർ രചന, എല്ലാവർക്കും പുസ്തകപരിചയം തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിലൂടെ വായനാവാരം പുരോഗമിക്കുന്നു.
തുടർന്നുള്ളതിന് ഇവിടെ ക്ളിക്ക് ചെയ്യുക
ജൂൺ 21
അന്താരാഷ്ട്ര യോഗാ ദിനം
കായിക അധ്യാപിക ബിനു മാത്യുവിന്റെ നേതൃത്വത്തിൽ സ്ക്കൂളിലെ വിദ്യാർത്ഥിയായ കാശീനാഥിന്റെ രക്ഷതർത്താവ് ശ്രീ അശോകൻ യോഗാദിനം ഉദ്ഘാടനം ചെയ്തു.

സ്മാർട്ട് ക്ളാസ് റൂം ഉദ്ഘാടനവും വിവിധ ക്ലബ്ബുകളുടേയും ഈ വർഷത്തെ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനവും
ജൂൺ 28 ബുധനാഴ്ച ബഹുമാനപ്പെട്ട പി.റ്റി.എ പ്രസിഡന്റിന്റെ നേതൃത്വത്തിൽ ആദരണീയനായ മുൻ സ്പീക്കർ ശ്രീ ശക്തൻ സാറിന്റെ ഫണ്ടിൽ നിന്നും കിട്ടിയ സ്മാർട്ട് ക്ളാസ്റൂമിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ശ്രീ ശക്തൻ സാർ നിർവഹിച്ചു. നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി അൻസജിതാ റസ്സൽ നിർവഹിച്ചു. കൂടാതെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി അജിത നിർവഹിച്ചു. ഈ വർഷത്തെ ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീമതി അനിത നിർവഹിച്ചു. ബഹുമാനപ്പെട്ട സ്ക്കൂളിലെ പ്രിൻസിപ്പാൾ ശ്രീമതി രാധ റ്റീച്ചർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
എസ്.എസ്.എൽ.സി.പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടി അഭിമാനമായ സ്ക്കൂളിലെ വിദ്യാർത്ഥികൾ. 1). യു.ഗൗരി ലക്ഷ്മി. 2). വി.എം.കാവേരി. 3).എ.എസ്.അൻസ. 4). എസ്.ആമിന. 5). എ.കാവ്യ മനോജ്. 6). ഡി.എസ്.ബിനോയ് ദാസ്. 7). വി.എസ്.വിഷ്ണു.

ഹയർ സെക്കൻഡറി പരീക്ഷയിൽ 1200 ൽ 1200 മാർക്കു വാങ്ങിയ സുലഭ ഷാജി. സയൻസ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് 27 ഉം കോമേഴ്സ് ഗ്രൂപ്പിൽ എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് 2 പേർക്കും കിട്ടി.

തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
"ഹായ് സ്കൂൾകുട്ടികൂട്ടം" പരിശീലനം
"ഹായ് സ്കൂൾകുട്ടികൂട്ടം" പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനം 21/04/2017 ൽ അവസാനിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്തു. വസന്ത ടീച്ചറും മിനി ടീച്ചറുമാണ് ക്ലാസുകൾ കൈകാര്യം ചെയ്തത്.
തുടർന്നു കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
നവകേരളം
കേരള ശുചിത്വമിഷന്റെ നേതൃത്വത്തിൽ സ്ക്കൂളിൽ ഹരിതദിനം ആചരിച്ചു. സ്ക്കൂളിൽ വൃക്ഷത്തൈകൾ നട്ടുകൊണ്ട് എച്ച്.എം ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോക്കോൾ, സ്വാപ് ഷോപ്പ് എന്നിവയെ ക്കുറിച്ച് ക്ലാസ്സ് എടുത്തു.
അധ്യാപക സംഗമം
മാർച്ച് 24 സ്കൂളിൽ അധ്യാപക സംഗമം നടന്നു. ഹൈസ്കൂളിൽ രണ്ടു ബാച്ചും, ഹയർ സെക്കന്ഡറിയിൽ ഒരു ബാച്ചും ഉണ്ടായിരുന്നു. വിവിധ സ്കൂളുകളിൽ നിന്ന് അധ്യാപകർ പങ്കെടുത്തു . അവധിക്കാലത്ത് നടക്കുന്ന അധ്യാപക പരിശീലനത്തിലേക്കും തുടർന്നു നടക്കേണ്ട ആസൂത്രണത്തിലേക്കും അധ്യാപകരെ ഒരുക്കിയെടുക്കുക എന്നതാണ് ഈ ക്ലസ്റ്റർ സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നത്.
തുടർന്നു വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
'ഹായ് സ്കൂൾകുട്ടികൂട്ടം' പരിശീലന യോഗം
"ഹായ് സ്കൂൾകുട്ടികൂട്ടം "പദ്ധതിയിൽ അംഗമായ എല്ലാ വിദ്യാർത്ഥികൾക്കും അവധികാലത്ത് നൽകുന്ന അടിസ്ഥാന ദ്വിദിന പരിശീലനത്തിന്റെ മാർഗനിർദേശങ്ങളും പരിശീലന കാര്യങ്ങളും എസ്.ഐ.ടി.സി യുടെ നേതൃത്വത്തിൽ 10/03/2017 വെള്ളിയാഴ്ച കുട്ടികളുടെ യോഗം ചേർന്ന് പങ്ക് വച്ചു. ഈ പദ്ധതിയിൽ 36 കുട്ടികൾ പങ്കെടുത്തു. സ്ക്കൂൾ എസ് എെ റ്റി സി ആയ നീന റ്റീച്ചർ ഏവരേയും സ്വാഗതം ചെയ്തു. സ്കുളിലെ സീനിയർ അസിസ്റ്റന്റ് ശ്രീ ഉണ്ണികൃഷ്ണൻ നായർ സാർ യോഗം ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ എെ.റ്റി യുടെ പ്രാധാന്യത്തെ ക്കുറിച്ചും അതിലൂടെ ഉയരങ്ങളിൽ എത്തിപ്പെടാവുന്ന സാധ്യതകളെ ക്കുറിച്ചും സംസാരിച്ചു. സ്ക്കൂൾ ജോയിന്റ് എസ് എെ റ്റി സി ആയ ജോതി റ്റീച്ചർ യോഗത്തിൽ സംസാരിച്ചു. 5 മേഖലകളിലായി പങ്കെടുക്കുന്ന ക്കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങളും നീന റ്റീച്ചർ നൽകി. തിരിച്ചും അംഗങ്ങൾ അവരവരുടെ ആശയങ്ങൾ പങ്കുവയ്ക്കുകയും നല്ലൊരു ചർച്ച തന്നെ നടക്കുകയും ചെയ്തു.
വിദ്യാജ്യോതി പഠന ക്യാമ്പ്
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നോട്ടു നയിക്കുവാനായി ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'പഠന ക്യാമ്പ്' 2017 മാർച്ച് 3,4,5 തീയതികളിൽ നമ്മുടെ സ്കൂളിൽ വച്ച് നടന്നു. വിവിധ സ്കൂളുകളിൽ നിന്നായി ഏകദേശം അൻപത്തഞ്ചോളം കുട്ടികൾ പങ്കെടുത്തു. ക്യാമ്പ് മികച്ച നിലവാരം പുലർത്തി.
പത്താംക്ലാസ്സ് വിദ്യാർത്ഥികൾക്ക് അധ്യാപകർ നൽകിയ സെന്റ്ഒാഫും ഫോട്ടോയെടുപ്പും
എയറോബ്രിക്സ്











































