എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/ഞാനും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാനും കൊറോണയും

ആദ്യമാദ്യം കൊറോണ എന്നു കേൾക്കുമ്പോൾ അതങ്ങ് ചെെനയിലല്ലേ പിന്നെന്താ?എന്ന വിചാരമായിരുന്നു എനിക്ക്. മെല്ലെ മെല്ലെ ഇന്ത്യയിൽഅതും കേരളത്തിൽ കൊറോണ എത്തിയെന്ന് അറിഞ്ഞപ്പോൾ തെല്ലൊന്ന് പകച്ചു. നേരത്തെ വേനലവധി തുടങ്ങിയപ്പോൾ കൂട്ടുകാരെ പിരിയുന്നതിൽ വിഷമമുണ്ടായെങ്കിലും കൊല്ല പരീക്ഷ ഇല്ലാത്തതിനാൽ എന്റെ മനസ്സ് കൊണ്ട് തുള്ളിച്ചാടി.ദിവസങ്ങൾ കഴിയുന്തോറുമാണ് സംഭവത്തിന്റെ ഗൗരവംമനസ്സിലാകുന്നത്.വെക്കേഷൻ അടിച്ചുപൊളിക്കാൻ ഇരുന്ന സമയത്താണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.പുറത്തിറങ്ങാൻപറ്റാതെ എന്റെ മനസ്സ് വളരെയധികം വേദനിച്ചു.ഉത്സവങ്ങളും വിഷുവും പോയി.മുത്തശ്ശിയുടെ വീട്ടിൽപോകുവാൻപറ്റാതായി.എങ്കിലും ഞങ്ങൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നാലുപേരും(ഞാൻ,അമ്മ,അച്ഛൻ,അനിയത്തി‍‍‍‍)ഒന്നിച്ച്ചെസ്സ്,കാർഡ്,പാമ്പും കോണിയും,പൊട്ടാറ്റോ ഗാതറിംഗ് തുടങ്ങിയ കളികൾ കളിക്കുകയുംവീടും പരിസരവും ശുചിയാക്കുകയും പച്ചക്കറി നട്ട്നനയ്ക്കുകയും കട്ടിലും മേശയും പെയിന്റ് അടിക്കുകയും ചെയ്തു.ഇതെല്ലാം എനിക്ക് വേറിട്ട അനുഭവങ്ങളായിരുന്നു.ദിവസവും വ്യായാമംശീലമാക്കി.ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കെെകഴുകുന്നത് പതിവാക്കി.അപ്പോഴാണ് നമ്മുടെ കൈകളിലെല്ലാം എത്ര മാത്രം അഴുക്കാണ് ഉണ്ടാവുന്നത് എന്ന് എനിക്ക് മനസ്സിലായത്.കൊറോണ നല്ല ശുചിത്വ ശീലവും ആർഭാടമില്ലാത്ത ജീവിതവും നമുക്ക് കാണിച്ച് തന്നു.കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണ്.ഒറ്റകെട്ടായി നമുക്ക് കൊറോണയെ അതിജീവിക്കാം.

ആദിത്യൻ വി
6 A എ.യു.പി.എസ്.കേരളശ്ശേരി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം