സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/മുറ്റത്തെ മുല്ല

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 13 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ) (Mohan.ss എന്ന ഉപയോക്താവ് സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/മുറ്റത്തെ മുല്ല എന്ന താൾ സെന്റ് മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്/അക്ഷരവൃക്ഷം/മുറ്റത്തെ മുല്ല എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മുറ്റത്തെ മുല്ല

ഇന്നെന്റെ മുറ്റത്തു ഞാൻ നട്ട മുല്ലയിൽ
ആദ്യമായ് നാലഞ്ചു പൂക്കൾ വന്നു
ആരുമറിയാതെ പൂവിട്ട മുല്ലയെ
മാറോടണച്ചു ഞാനുമ്മവച്ചു
                         എന്നുള്ളിലാ മുല്ലകൾ ചിരിക്കുന്നു
                         എന്നും സുഗന്ധം നിറച്ചിരുന്നു
                          എന്തു സുഗന്ധമാണീ നറും പൂക്കൾക്ക്
                          മാറ്റുരയ്ക്കാനില്ല മറ്റൊരെണ്ണം

സന്ധ്യാംബരത്തിന്റെ വിസ്മയം കാണുന്ന
മുല്ലമലർ കുടങ്ങൽ തലോടാൻ
മുറ്റത്തഴകായ് വിരിയണം മുല്ലകൾ
വേണം നമുക്കു നല്ലുദ്യാനവും

അരുൺ എ
7 A സെന്റ മേരീസ് എച്ച്.എസ്.എസ്. കമുകിൻകോട്
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - കവിത