എന്താണമ്മേ കൊറോണ?
അതൊരു വൈറസ് രോഗമല്ലേ!
എന്താണമ്മേ കാരണം?
ആവാസ വ്യവസ്ഥ തകർത്തതല്ലേ
എന്താണമ്മേ ലക്ഷണങ്ങൾ?
പനിയും വിറയലും ശ്വാസമുട്ടും
എല്ലാവർക്കു മില്ലുണ്ണീ ചിലർക്കു മാത്രം!
കൂടിയാൽ മനുഷ്യ കുലമില്ല ഭൂമിയിൽ
പാർക്കാം നമുക്കു കരുതലോടെ
ഇന്നല്ല .... നാളെയോ ... മറ്റന്നാളോ ....
തോൽപ്പിക്കും ഒരു നാൾ കൊറോണയെ നമ്മൾ!
അതുവരെ നൻമകൾ ചെയ്തീടുവിൻ!
കരുതുക ഭൂമിയെ ജീവജാലങ്ങളെ
ഓർക്കാം നമുക്കു ഭൂമിയെ ... നാളെകളെ
തെറ്റുകൾ നമ്മൾ ചെയ്തീടുമ്പോൾ
പൊരുതാം ഒന്നിച്ച് ഒരു മനസ്സോടെ