ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/വേമ്പനാടിന്റെ ദുഃഖം

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 1 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്/അക്ഷരവൃക്ഷം/വേമ്പനാടിന്റെ ദുഃഖം എന്ന താൾ ഗവ വി എച്ച് എസ് എസ് ആര്യാട്/അക്ഷരവൃക്ഷം/വേമ്പനാടിന്റെ ദുഃഖം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേമ്പനാടിന്റെ ദുഃഖം

കുട്ടനാടൻ പുഞ്ചയിലെ പ്രതാപകാലവും കെട്ടുവള്ളങ്ങളുടെ മാസ്മരിക ഭംഗിയും ഇന്ന് നമുക്ക് കേട്ട കഥ ആയതുപോലെ പോലെ നാളേക്ക് വെറും കെട്ടുകഥയായി മാറിയേക്കാം നമ്മുടെ പൈതൃക സമ്പത്തുകൾ നാം തന്നെ കൊള്ളയടിക്കുകയാണ് ആണ്. കാളിന്ദി പോലെ കലങ്ങി കറുത്തിരുണ്ടൊഴുകുന്ന വേമ്പനാട്ടു കായൽ തന്നെ ഒന്നാം സാക്ഷി. അതിലൂടെ അവശേഷിപ്പ് പോലെ ഒഴുകുന്ന തെളിനീരിനുപറയാൻ ഞാൻ അനേകം കഥകളുണ്ട് ഹൗസ്ബോട്ടുകളുടെ യന്ത്രങ്ങൾ കീറി മുറിക്കപ്പെടുമ്പോഴും വിഷം കുടിക്കുമ്പോഴും അവ നമ്മളോടതു വിളിച്ചു പറയുന്നു.. പക്ഷേ കേൾക്കാൻ കാതുള്ളവർ" ആരുണ്ട്?

കുട്ടനാടും കോട്ടയവും കൊച്ചിയും കടന്ന് അറബിക്കടലിൽ ചേരുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ കായൽ ആണ് വേമ്പനാട്ടുകായൽ. ജൈവസമ്പത്തുകൊണ്ടും, പ്രകൃതി ഭംഗികൊണ്ടും സമൃദ്ധമായിരുന്നു നമ്മുടെ വേമ്പനാട്ടുകായൽ. വാണിജ്യമേഖല വിനോദസഞ്ചാരമേഖല ആയപ്പോൾ മുതൽ മുതൽ അരിയും കയറും കടത്തിയിരുന്ന കെട്ടുവള്ളങ്ങൾ ഹൗസ്ബോട്ടുകൾ ആയി മാറിയപ്പോൾ മുതൽ വേമ്പനാടിൻ്റെ ദുഃഖവും തുടങ്ങി. ജല രാജാക്കന്മാരുടെ തുഴക്കൊപ്പം, ജല മനസ്സുകളുടെ ആവേശത്തിൻ്റെ താളത്തിനൊപ്പം അലതല്ലിയിരുന്ന കായലിന്ന് ചേതനയറ്റ ശരീരം മാത്രമായി മാറിയിരിക്കുന്നു. കായൽ മലിനീകരണവും കയ്യേറ്റങ്ങളും അനിയന്ത്രിതമായി വർദ്ധിച്ചിരിക്കുന്നു. ഈ അടുത്ത ഇടയ്ക്ക് കേരള ചീഫ് സെക്രട്ടറി സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ നടുക്കുന്ന സത്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. കായൽ മലിനീകരണം നിയന്ത്രണാതീതമായി വർദ്ധിപ്പിച്ചതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. കായലിലെ കോളിഫോം ബാക്ടീരിയയുടെ അളവ് അളവ് ക്രമാതീതമായി വർധിച്ചതും കായലിലെ മൽസ്യ സമ്പത്ത് കുറഞ്ഞതും ഇതിനോട് ചേർത്ത് വായിക്കേണ്ടിയിരിക്കുന്നു.

ഇവക്കൊക്കെ പ്രധാനകാരണങ്ങളിലൊന്ന് ഒന്ന് കായലിലൂടെ ദിനംപ്രതി സഞ്ചരിക്കുന്ന ഹൗസ് ബോട്ടുകളാണ് ആണ് എന്ന് നിസ്സംശയം പറയാം. വേമ്പനാട്ടു കായലിന് താങ്ങാൻ കഴിയുന്ന കഴിയുന്നവയുടെ എണ്ണം എണ്ണം 600 താഴെ മാത്രമാണ് എന്നിരിക്കെ, കായലിലൂടെ സഞ്ചരിക്കുന്ന ആയിരത്തിലധികം ഹൗസ് ബോട്ടുകളാണ്. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ മനുഷ്യവിസർജ്യവും ബയോകെമിക്കൽ മാലിന്യവും അടക്കം കായലിലേക്ക് പുറന്തള്ളുകയാണ് ആണ് മിക്ക ഹൗസ് ബോട്ടുകളും ചെയ്യുന്നത്. നിയമപ്രകാരം സഞ്ചരിക്കുന്നവ വിരലിലെണ്ണാവുന്നവ മാത്രം.

ഇത്രയും ഭീകരമായ കണ്ടെത്തലുകൾ ഉണ്ടായിട്ടും ഇവയൊക്കെ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളിക്കളയുന്ന ഹൗസ് ബോട്ട് മുതലാളിമാർ ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കാൻ ആണ് ശ്രമിക്കുന്നത്. മറ്റൊരു വെല്ലുവിളി കായൽ കയ്യേറ്റങ്ങളാണ്. കായൽ കയ്യേറി ഒട്ടേറെ അനധികൃത നിർമാണങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നു. പൊളിച്ചു മാറ്റുവാൻ കേരള ഹൈക്കോടതി ഉത്തരവിട്ട കാപ്പിക്കോ റിസോർട്ട് മുതൽ, റിസോർട്ട് മാഫിയയുടെ കയ്യേറ്റങ്ങൾ തെളിയിക്കുന്ന എത്ര എത്ര നിർമ്മിതികൾ. ഇവയെല്ലാംതന്നെ കെട്ടിപ്പൊക്കി കഴിയുമ്പോഴാണ് കേസും പ്രശ്നവും ഉണ്ടാകുന്നത്. സന്ദർശനം എന്ന സ്ഥിരം പല്ലവിയുമായി നേതാക്കൻമാർ ഒഴുകിയെത്തുന്നത്. ഇവരൊക്കെ ഇത് കെട്ടി തുടങ്ങിയ സമയത്ത് എവിടെയായിരുന്നു? കൈയേറ്റത്തിന് അനുമതി കൊടുത്ത "ഏമാന്മാർക്കെതിരെ" എന്തേ നടപടിയെടുക്കാത്തത്? ഇങ്ങനെയുള്ള സാധാരണക്കാരൻ്റെ ചോദ്യങ്ങൾ "വട്ടക്കായലിൽ" കിടന്നു കറങ്ങുന്നു.

ഈ അവസ്ഥ മാറണം. വേമ്പനാടിൻ്റെ ദുഃഖം നമ്മുടെ ദുഃഖം ആണ്. നമ്മുടെ നിലനിൽപ്പിൻ്റെ പ്രശ്നമാണ്. അതിനാൽ ഇനിയെങ്കിലും നാം കണ്ണ് തുറക്കാൻ തയ്യാറാവണം'. പ്രതികരിക്കാൻ തയ്യാറാവണം. അമിത വിനോദമല്ല അല്ല വിവേകമാണ് നമുക്കാവശ്യം.

അർച്ചന എം എസ്
11 (വി എച്ച് എസ് ഇ) ജി.വി.എച്ച്.എസ്സ്.എസ്സ്. ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കഥ