ആരോഗ്യമാണിന്നായുസ്സിന്നാധാരം ആ വഴി ചിന്തിച്ചലാനന്ദ നിർവൃതി കാലത്തെഴുന്നേറ്റു പതിവായി ചിട്ടയായ് വ്യായാമം ചെയ്തിടേണം രോഗത്തെ ആനയിച്ചീടുവാനായിട്ടു ലോകത്തിലുണ്ടുപാധികളായിരം വട്ടത്തിലുള്ള ഗുളികകൾ എട്ടെണ്ണം പോക്കറ്റിലിട്ടു നടക്കുവാനാനന്ദം രോഗപ്രതിരോധ ശേഷിയെയിന്നുനാം കാത്തുരക്ഷിക്കേണം മുത്തുപോലെ കണ്ടതും കട്ടതും എല്ലാം കഴിച്ചു നാം പൊണ്ണത്തടിയന്മാരാകാതെനോക്കണം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത