ആരോഗ്യമാണിന്നായുസ്സിന്നാധാരം
ആ വഴി ചിന്തിച്ചലാനന്ദ നിർവൃതി
കാലത്തെഴുന്നേറ്റു പതിവായി
ചിട്ടയായ് വ്യായാമം ചെയ്തിടേണം
രോഗത്തെ ആനയിച്ചീടുവാനായിട്ടു
ലോകത്തിലുണ്ടുപാധികളായിരം
വട്ടത്തിലുള്ള ഗുളികകൾ എട്ടെണ്ണം
പോക്കറ്റിലിട്ടു നടക്കുവാനാനന്ദം
രോഗപ്രതിരോധ ശേഷിയെയിന്നുനാം
കാത്തുരക്ഷിക്കേണം മുത്തുപോലെ
കണ്ടതും കട്ടതും എല്ലാം കഴിച്ചു നാം
പൊണ്ണത്തടിയന്മാരാകാതെനോക്കണം.