ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
കാത്തിരിപ്പ്

കാത്തിരിപ്പ്.......... 2020 പുതിയവ൪ഷം.നല്ല പ്രതീക്ഷകൾ.എനിക്ക് എൽ .എസ്.എസ് പരീക്ഷയുളളതിനാൽ ഇത്തിരി ഭയവും , ആകാംക്ഷയും ഉണ്ടായിരുന്നു. അതുകഴിഞ്ഞ് എൻെറ പിറന്നാൾ ദിനവും (മാ൪ച്ച് 9 )വന്നു. അതുകഴിഞ്ഞ് വാ൪ഷികവും സ്കൂളിലെ പരിപാടിയും ഒക്കെ സ്വപ്നം കണ്ടു.

അപ്പോഴേക്കും കോവിഡ് 19 ലോകത്താകെ പരന്നു. എല്ലാം വെറുതെയായി. മാ൪ച്ച്11 മുതൽ കോവിഡ് 19 ന് എതിരെയുളള പ്രവ൪ത്തനത്തിൻെറ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരുന്നു.

ഒഴിവുകാലത്ത് പഴയപുസ്തകങ്ങൾ വായിക്കുകയും ജനറൽ നോളജിൻെറ പഴയബുക്കുകൾ വായിക്കുകയും ചെയ്യും. പിന്നെ അച്ഛൻെറയും അമ്മയുടെയും കുടെ പറ്റുന്ന ചെറിയ ജോലികളും ചെയും. എന്നാലും ടീച്ച൪മാരെയും എൻെറ കൂട്ടുകാരെയുെം കാണാനാവാത്തതിൽ വിഷമമുണ്ട്. ˵ എൻെറ കുഞ്ഞനുജത്തി ഇനി എന്നാണ് സ്കൂൾ തുറക്കുക” എന്ന് ചോദിക്കും. അപ്പോൾ ഞാൻ അവളെ സമാധാനിപ്പിക്കും . അവൾക്കും സ്കൂളിലെ ജീവിതം ഇഷ്ടമായിരുന്നു

ഇത്തിരി അകനിരുന്നാലെ ഇനി അടുത്തിരിക്കാനാകൂ... അതുകൊണ്ട് ലോകത്തിലെ മനുഷ്യരാശിയെ കാ൪ന്നുതിന്നുന്ന കോവി‍‍ഡ് 19 എന്നരോഗത്തെ തുടച്ച് നീക്കാൻ നമ്മൾ ഒാരോരുത്തരും അകലം പാലിച്ചും വ്യക്തി ശുചിത്വത്തോടും സാമൂഹിക പ്രതിബദ്ധതയോടും കുടി ജീവിക്കണം .ജാഗ്രതയോടെ പ്രവ൪ത്തിക്കണം.

ധീരജ് കെ
4 എ ഞെക്ലി എ.എൽ .പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം