ഗവ എൽ പി എസ് തെങ്ങുംകോട്/അക്ഷരവൃക്ഷം/എന്റെ മോഹം.

12:23, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മോഹം

കാറ്റത്തും മഴയത്തും പാറിപ്പറക്കാം
അപ്പൂപ്പൻ താടിപോൽ പാറിനടക്കാം
എന്തുരസമാണ് എന്തുരസമാണ്
പാറിപ്പറക്കുവാൻ എന്തുരസമാണ്
പൂക്കൾചിരിക്കുന്നു പുല്ലുകൾ ആടുന്നു
തെന്നലിൽ തുമ്പികൾ ചാ‍ഞ്ചാടുന്നു
എന്നോമൽ പൈങ്കിളി പാറിയെത്തുമ്പോൾ
മാറോട് ചേർക്കുവാൻ മോഹിക്കുന്നു
എന്നിലെ മോഹങ്ങൾ പൂവണിയാനായ്
ആകാശത്തേരിൽ ഞാൻ സഞ്ചരിച്ചു
താരകക്കുട്ടങ്ങൾ കണ്ണുചിമ്മുമ്പോൾ
മാലാഖയെപ്പോലെഞാൻ നോക്കി നിന്നു.
 

വൈഗ എസ് ബി
3 ഗവ എൽ പി എസ് തെങ്ങുംകോട് തിരുവനന്തപുരം പാലോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത