എൽ എഫ് എൽ പി എസ് മണിമല/അക്ഷരവൃക്ഷം/മൂന്നു കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankarkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മൂന്നു കൂട്ടുകാർ

ഒരു വാഴത്തോപ്പിൽ കൂട്ടുകാരായ 3 പുഴുക്കൾ താമസിച്ചിരുന്നു.
അവിടെയുള്ള വാഴകൾക്കും മറ്റു ചെടികൾക്കും അവരെ ഇഷ്ടമില്ലായിരുന്നു.
കാരണം അവിടെയുള്ള ചെടികളിലെ ഇലകൾ തിന്നാണ് അവർ ജീവിച്ചിരുന്നത്.
ചെടികളുടെ ഇഷ്ടക്കേട് മനസ്സിലാക്കിയ അവർക്ക് സങ്കടമായിരുന്നു.
പക്ഷേ, ഇല തിന്നാതെ ജീവിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട്  അവർ ഈശ്വരനോട് ജീവിക്കാൻ മറ്റൊരു മാർഗ്ഗം കാട്ടി തരണമെന്ന്  പ്രാർത്ഥിച്ചു.
അന്ന് വൈകുന്നേരം ഉറങ്ങാൻ കിടന്ന അവർ കുറെ നാളുകൾക്ക് ശേഷം ആണ് ഉണർന്നത് .
അവർ പരസ്പരം നോക്കിയപ്പോൾ  അവരുടെ രൂപം തന്നെ മാറി പോയതായി മനസ്സിലായി.
അവരുടെ ശരീരത്തിലെ ചിറകുകൾ കണ്ടപ്പോൾ അവർക്ക് അത്ഭുതം തോന്നി .
ഈശ്വരൻ കാണിച്ചുകൊടുത്ത പുതിയ മാർഗത്തിൽ അവർക്ക് തൃപ്തിതോന്നി.
സന്തോഷത്തോടെ ആ തോപ്പിലൂടെ അവർ പൂമ്പാറ്റകളായി പറന്നു നടന്നു.

ജ്യുവൽ ജോർജ്
4 എ എൽ എഫ് എൽ പി സ്‌കൂൾ മണിമല
കറുകച്ചാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ