ഗവ. മോഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/എന്റെ പുത്തനറിവ്
"ഈ കൊറോണക്കാലം എനിക്ക് സമ്മാനിച്ചത്"
കോവിഡ് 19 , കൊറോണ , ലോക്കഡോൺ , ഏറേ ഭയത്തോടെ കാണുകയും കേൾക്കുകയും ചെയുന്ന വാക്കുകളാണ് . എന്നാൽ ഈ കൊറോണക്കാലം എനിക്കു സമ്മാനിച്ചത് അനുഭവനകളുടെയും അറിവുകളുടെയും ഒരു പുതിയ ലോകമാണ് . ലോക്ഡൗൺ വന്നതോടെ ഒഴിവ്സമയം ധാരാളമായി കിട്ടി .ജീവിതത്തിൽ ആദ്യമായാണ് ഇത്ര നീണ്ട ഒരു അവധിക്കാലം. ആദ്യമാദ്യം സിനിമകാണാനും ഉറങ്ങാനുമൊക്കയായി സമയം ചിലവഴിച്ച് ദിവസങ്ങൾ കടന്നു പോയി . പിന്നെപ്പിന്നെ ഈ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നായി ചിന്ത. രാവിലെ ഉണർന്ന് അമ്മൂമ്മയോടൊപ്പം ചെടി നനയ്ക്കാൻ പോയി. അതിനോടൊപ്പം അവിടെ അല്ലറ ചില്ലറ പണികളും . അതിന്നിടയിലാണ് നമ്മുടെ വീട്ടിലെ തേൻകിളി കുടുംബം എന്റെ ശ്രദ്ധയിൽപ്പെട്ടത്. അവർ ആരും കാണാതെ ചെടികൾക്കിടയിൽ കൂട് കൂട്ടിയിരിക്കുന്നു . അത്ഭുതം തന്നെ! ഇത്രയും കാലം ഞാൻ ഇവയെ കണ്ടിട്ടേയില്ല. ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ അരളിചെടിയിലെ പ്യൂപ്പയെയും കണ്ടു . അവയെല്ലാം എന്നും അവിടെ ഉണ്ടായിരിന്നു, ഞാൻ കണ്ടതില്ല എന്നു മാത്രം ! കുറച്ചു ചെടികൾ ഒക്കെ ഞാനും നട്ടു..ഇനി പത്താം ക്ലാസ്സ് ആയത് കൊണ്ട് പതിയെ ചേട്ടന്റ പഴയ പാഠപുസ്തകങ്ങൾ ഇതിനിടയിൽ അമ്മ പരിചയപ്പെടുത്തി തരുന്നുണ്ട് . അമ്മയുടെ മൈക്രോഗ്രീൻ കൃഷിയിലും ഞാൻ ഒരു കൈ നോക്കി . വെറും വെള്ളത്തിൽ എത്രയെത്ര കുഞ്ഞി ചെടികൾ ആണ് വളരുന്നത്. ആയതിനാൽ ലോക്ക് ഡൗൺ കാലത്തും ഇലക്കറികൾക്ക് ക്ഷാമം ഇല്ല. അമ്മ അവയെ നടുന്നതും വളർത്തുന്നതും എനിക്ക് നൽകിയ പുതിയ അറിവാണ് , മണ്ണ് ഇല്ലാതെയും ചെടി വളരും എന്നത് . വൈകുന്നേരം എന്റെയും ചേട്ടന്റയും വക ചില്ലറ പാചക പരീക്ഷണങ്ങൾ ഉണ്ടാകും . അടുക്കള എന്ന പുതിയ ലോകം ഞങ്ങൾക്ക് നന്നേ പിടിച്ചു . ഇത്തിരി ചൂടും പുകയും ഒക്കെയുണ്ടങ്കിലും 'നമ്മൾ ഉണ്ടാക്കിയ വിഭവം കൊള്ളാം ' എന്ന അഭിപ്രായത്തിൽ അതെല്ലാം പ്രശ്നം അല്ലാതെ ആകും . സന്ധ്യക്ക് നാമജപം എന്ന പതിവും തുടങ്ങി . അമ്മൂമ്മയ്ക്കും അമ്മക്കും ഒപ്പം ഇപ്പോ ഞാനും ലളിതാസഹസ്രനാമം ചൊല്ലും . രാത്രി അമ്മയ്ക്കൊപ്പം ചെന്നാൽ റേഡിയോയിലെ പാട്ടും ഒപ്പം കുറച്ച് ചിത്രകലാധ്യയനവും നടക്കും . രാത്രി അച്ചന്റെ ഫോണിൽ അമർചിത്രകഥകൾ കാർട്ടൂൺ രൂപത്തിൽ കണ്ടും കേട്ടും ഉറങ്ങും . ഇതൊക്കെ തീർച്ചയായും ഈ ലോക്ക് ഡൗൺ സമ്മാനിച്ച നവ്യാനുഭവങ്ങളാണ് . എല്ലാവരുടെയും ജീവിതത്തിൽ ഇത്തരമൊരു വിശ്രമകാലം അനിവാര്യമാണ് .ജീവിതം നമുക്ക് തന്ന നന്മകളെ ഇത്രയും നാൾ കാണാതിരുന്നതിലും തിരക്കിനിടയിൽ അറിയാതെ പോയതിനും ഞാൻ മാപ്പുചോദിക്കുന്നു ........
|