ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/എന്റെ പുത്തനറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
"ഈ കൊറോണക്കാലം എനിക്ക് സമ്മാനിച്ചത്"

കോവിഡ് 19 , കൊറോണ , ലോക്കഡോൺ , ഏറേ ഭയത്തോടെ കാണുകയും കേൾക്കുകയും ചെയുന്ന വാക്കുകളാണ് . എന്നാൽ ഈ കൊറോണക്കാലം എനിക്കു സമ്മാനിച്ചത് അനുഭവനകളുടെയും അറിവുകളുടെയും ഒരു പുതിയ ലോകമാണ് . ലോക്ഡൗൺ വന്നതോടെ ഒഴിവ്സമയം ധാരാളമായി കിട്ടി .ജീവിതത്തിൽ ആദ്യമായാണ് ഇത്ര നീണ്ട ഒരു അവധിക്കാലം. ആദ്യമാദ്യം സിനിമകാണാനും ഉറങ്ങാനുമൊക്കയായി സമയം ചിലവഴിച്ച് ദിവസങ്ങൾ കടന്നു പോയി . പിന്നെപ്പിന്നെ ഈ സമയം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നായി ചിന്ത. രാവിലെ ഉണർന്ന് അമ്മൂമ്മയോടൊപ്പം ചെടി നനയ്ക്കാൻ പോയി. അതിനോടൊപ്പം അവിടെ അല്ലറ ചില്ലറ പണികളും . അതിന്നിടയിലാണ് നമ്മുടെ വീട്ടിലെ തേൻകിളി കുടുംബം എന്റെ ശ്രദ്ധയിൽപ്പെട്ടത്. അവർ ആരും കാണാതെ ചെടികൾക്കിടയിൽ കൂട് കൂട്ടിയിരിക്കുന്നു . അത്ഭുതം തന്നെ! ഇത്രയും കാലം ഞാൻ ഇവയെ കണ്ടിട്ടേയില്ല. ചുറ്റുമൊന്ന് കണ്ണോടിച്ചപ്പോൾ അരളിചെടിയിലെ പ്യൂപ്പയെയും കണ്ടു . അവയെല്ലാം എന്നും അവിടെ ഉണ്ടായിരിന്നു, ഞാൻ കണ്ടതില്ല എന്നു മാത്രം ! കുറച്ചു ചെടികൾ ഒക്കെ ഞാനും നട്ടു..ഇനി പത്താം ക്ലാസ്സ് ആയത് കൊണ്ട് പതിയെ ചേട്ടന്റ പഴയ പാഠപുസ്‌തകങ്ങൾ ഇതിനിടയിൽ അമ്മ പരിചയപ്പെടുത്തി തരുന്നുണ്ട് . അമ്മയുടെ മൈക്രോഗ്രീൻ കൃഷിയിലും ഞാൻ ഒരു കൈ നോക്കി . വെറും വെള്ളത്തിൽ എത്രയെത്ര കുഞ്ഞി ചെടികൾ ആണ് വളരുന്നത്. ആയതിനാൽ ലോക്ക് ഡൗൺ കാലത്തും ഇലക്കറികൾക്ക് ക്ഷാമം ഇല്ല. അമ്മ അവയെ നടുന്നതും വളർത്തുന്നതും എനിക്ക് നൽകിയ പുതിയ അറിവാണ് , മണ്ണ് ഇല്ലാതെയും ചെടി വളരും എന്നത് . വൈകുന്നേരം എന്റെയും ചേട്ടന്റയും വക ചില്ലറ പാചക പരീക്ഷണങ്ങൾ ഉണ്ടാകും . അടുക്കള എന്ന പുതിയ ലോകം ഞങ്ങൾക്ക് നന്നേ പിടിച്ചു . ഇത്തിരി ചൂടും പുകയും ഒക്കെയുണ്ടങ്കിലും 'നമ്മൾ ഉണ്ടാക്കിയ വിഭവം കൊള്ളാം ' എന്ന അഭിപ്രായത്തിൽ അതെല്ലാം പ്രശ്നം അല്ലാതെ ആകും . സന്ധ്യക്ക് നാമജപം എന്ന പതിവും തുടങ്ങി . അമ്മൂമ്മയ്ക്കും അമ്മക്കും ഒപ്പം ഇപ്പോ ഞാനും ലളിതാസഹസ്രനാമം ചൊല്ലും . രാത്രി അമ്മയ്ക്കൊപ്പം ചെന്നാൽ റേഡിയോയിലെ പാട്ടും ഒപ്പം കുറച്ച് ചിത്രകലാധ്യയനവും നടക്കും . രാത്രി അച്ചന്റെ ഫോണിൽ അമർചിത്രകഥകൾ കാർട്ടൂൺ രൂപത്തിൽ കണ്ടും കേട്ടും ഉറങ്ങും . ഇതൊക്കെ തീർച്ചയായും ഈ ലോക്ക് ഡൗൺ സമ്മാനിച്ച നവ്യാനുഭവങ്ങളാണ് . എല്ലാവരുടെയും ജീവിതത്തിൽ ഇത്തരമൊരു വിശ്രമകാലം അനിവാര്യമാണ് .ജീവിതം നമുക്ക് തന്ന നന്മകളെ ഇത്രയും നാൾ കാണാതിരുന്നതിലും തിരക്കിനിടയിൽ അറിയാതെ പോയതിനും ഞാൻ മാപ്പുചോദിക്കുന്നു ........

ശാംഭവി .ജെ .എസ്
ഒൻപത് ഗവ. മോ‍ഡൽ. ഗേൾസ് എച്ച്. എസ്.കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം