ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിൽ വെള്ളക്കടല

Schoolwiki സംരംഭത്തിൽ നിന്ന്
20:52, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധത്തിൽ വെള്ളക്കടല

വെള്ളക്കടല നമ്മുടെ പ്രഭാത ഭക്ഷണത്തിന്റെ ഭാഗമാണ് . രുചികരമായ വെള്ളക്കടല ആരോ‍‍ഗ്യ ഗുണങ്ങളിൽ മികച്ചതാണ് . ഫോസ്ഫേറ്റ് , മഗ്നീഷ്യം,അയൺ, സിങ്ക് , മാംഗനീസ് , കാൽസ്യം, പ്രോട്ടീൻ, വിറ്റാമി൯ കെ, വിറ്റാമി൯ സി,നാരുകൾ, എന്നിവയ്ക്ക് പുറമെ ധാരാളം ആന്റി ഓക്സി‍‍ ഡന്റുകളും വെള്ളക്കടലയിലുണ്ട് . ഓക്സിഡന്റുകൾ മാരകരോഗങ്ങളെ പ്രതിരോധിക്കും.അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും അസഥിസംബന്ധമായ രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. തലച്ചോറിൻെറ വികസനം ഉറപ്പാക്കുന്നു. വെള്ളക്കടല സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മുടി കൊഴിച്ചിൽ തടഞ്ഞ് മുടിയുടെ വളർച്ച ഉറപ്പാക്കുന്നു. നാരുകളുടെ സാന്നിദ്ധ്യം ധാരാളം ഉള്ളതിനാൽ ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം കൊളസ്‍ ട്രോളിനെ പ്രതിരോധിക്കാനും ഇതിന്കഴിവുണ്ട് . കാൽസ്യത്തിന്റെ കലവറയായതിനാലും തലച്ചോറിന്റ വികാസത്തിന് സഹായിക്കുന്നതിനാലും കുട്ടികളുടെ പതിവ് ഭക്ഷണത്തിൽ വെള്ളക്കടല ഉൾ പ്പടുത്തണം. വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

മുഹാജിർ
9B ജി.എച്ച്.എസ്സ്. പേഴക്കാപ്പിള്ളി
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം