അധികാരമിട്ടു അമരുന്നൊരി വ്യധയെ തളച്ചിടാം വിജയവീഥി മുഴക്കിടാം സമരമായി കരുതലായ് കരുതിടാം കൈകൾകൊണ്ട് അകന്ന് കരളുകൊണ്ട് അടുത്തിടാം ഉടലുകൊണ്ട് പ്രതികരിച്ച് ഉയിരുകൊണ്ട് ഉയർന്നിടാം സമരമാകും ഇൗ വഴിയിൽ കൈകൾ കഴുകാൻ മറക്കരുതേ സർക്കാർ വകുപ്പുകൾ നൽകും നിയമങ്ങൾ പാലിച്ചിടാം. പ്രളയമാം കിരാതനെയും നിപ്പയെന്നൊരു കൈപ്പുനീരിനെയും അതിജീവനം കൊണ്ടു തുരത്തിയ കേരളം കൊറോണയെയും തകർത്തിടും പ്രതിരോധിച്ചു ചെരുത്തിടാം കരുതലായി നിറഞ്ഞിടാം പ്രതിരോധമാണ് പ്രതിവിധി ഒന്നാണ് നമ്മൾ, ഒറ്റക്കെട്ടാണ് നമ്മൾ
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 12/ 12/ 2023 >> രചനാവിഭാഗം - കവിത