(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാലം
മഹാമാരികൾ
കാലം തന്നതാണെന്നറിയാം
അന്തസ്സിനും അഭിമാനത്തിനും വേണ്ടി
മനുഷ്യന്റെ അഹന്തക്ക് നേരെയുള്ള
സമരായുധമാവാം
വസൂരി, പ്ലേഗ്, സാർസ്, നിപ
കൊറോണ...
മാനവജീവിതത്തെ
അപകടപ്പെടുത്തും വിധം
പടവാളുയർത്തി നിന്ന്
മരണത്തിലേക്ക് നയിക്കുന്ന
മഹാമാരികൾക്കും
ആണവായുധങ്ങൾക്കും
നൂറ്റാണ്ടുകളുടെ
പഴക്കമുണ്ടത്രേ...
എന്നിട്ടുമെന്തേ
പഠിക്കാത്തതിനിയും
വികാരജീവിയായ
മനുഷ്യൻ.