ഒരോ ചെടിയും നട്ടുവളർത്തിയ
മനുജന് കിട്ടി പൂന്തോപ്പ്
ഒരോ കുന്നും കരുതൽ വെച്ച
മനുജന് കിട്ടി കുടിനീര്
ഒരോ മഴയും മണ്ണ് കുടിച്ചു
മണ്ണിന് കിട്ടി നീരുറവ
ഒരോ ചെടിയും പൂത്തുതളിർത്തു
ചെടിക്ക് കിട്ടി കൂട്ടൊരു ശലഭം
ഒരോ നാടും മലിനമാക്കിയ
മനുജന് കിട്ടി മാറാവ്യാധി
ഈയൊരു പാഠം കണ്ടിട്ടെങ്കിലും
പഠിക്കുമൊ ഒരു പാഠം
നീ പഠിക്കുമൊ ഒരു പാഠം.
നാഫിയ കെ കെ
4A ഊർപ്പള്ളി എൽ പി മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
കോവിഡ്-19
കോവിഡ്-19
ലോകം മുഴുവൻ പടർന്നു പിടിച്ചൊരു
കോവിഡിനെ നാം നേരിടേണം
ഈ മഹാമാരിയെ നേരിടുവാനായ്
നമ്മൾ ശുചിത്ം പാലിക്കേണം
സാനിറൈറസർ ഉപയോഗിച്ച് നാം
കൈകൾ വ്യത്തിയായ് സൂക്ഷിക്കണം
കോവിഡിനെ അതിജീവിക്കാനായി
മാസ്ക്ക്കളൊക്കെ ധരിച്ചിടേണം
ഇടയ്ക്കിടെ കണ്ണും മൂക്കൂം വായയും
നമ്മൾ തൊടാതെ സൂക്ഷിക്കണം
ഇടയ്ക്കിടെ രണ്ടു കരങ്ങളും നാം
സോപ്പുപയോഗിച്ച് കഴുകിടേണം
നമ്മളെ രക്ഷിക്കാൻ ഓടി നടക്കുന്ന
ഡോക്ടറും പോലീസും നേഴ്സുമാരും
പറയുന്നതൊക്കെ നാം കേട്ടിടേണം
അനാവശ്യമായി പുറത്തിറങ്ങാതെ
നാം കോവിഡിനെ പ്രതിരോധിക്കണം
ആര്യനന്ദ വി വി
ആര്യനന്ദ വി വി
4A ഊർപ്പള്ളി എൽ പി മട്ടന്നൂർ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത