എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ചെറുത്തു മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
21:47, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എസ്സ്. കെ. എച്ച്. എസ്സ്. ആനന്ദപുരം/അക്ഷരവൃക്ഷം/ചെറുത്തു മുന്നേറാം എന്ന താൾ എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/അക്ഷരവൃക്ഷം/ചെറുത്തു മുന്നേറാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചെറുത്തു മുന്നേറാം


വുഹാനിൽ നിന്നും ജന്മമെടുത്തു
മഹാകിരീടധാരി മർത്യർക്കാപത്തായ്
ജഗത്തിലെങ്ങും ഉഗ്രതാണ്ഡവമാടുന്നു

വിശ്വത്തിൽ നിലകൊള്ളും
ജീവസ്പന്ദനങ്ങളെല്ലാംഇവൻ
തച്ചുടച്ചു നീക്കുന്നു
കിടാവെന്നോ വൃദ്ധനെന്നോ
ഹിന്ദുവെന്നോ ഇസ്ലാമെന്നോ
ഭേദമേതുമില്ലതിവാൻ
സർവ്വസംഹാരമാടുന്നു
ദൈവത്തിന്റെ സ്വന്തം നാടിനെയിവൻ
കോവിഡിന്റെ നാടെന്നു മാറ്റുന്നു
അതിഥിദേവഭാവയെന്നുരുവിട്ടു
വെള്ളക്കാരെ സ്വീകരിച്ച മർത്യാ
ഇവന് മുൻപിൽ വാതിൽ തുറക്കാതിരിക്കു
കൊട്ടിയടയ്ക്കു സർവ്വവാതിലുകളും ഇവനുമുൻപിൽ
എങ്ങും ലോക്ക്ഡൗൺ തുടരട്ടെ
നിപ്പായെന്ന മഹാവ്യാധിയെ ചെറുത്തു
മുന്നേറിയ മഹാനാടിനെയിതാ
പിടിച്ചുലയ്ക്കുന്നതോ പത്തൊൻപതുകാരൻ
ഇവന് മുൻപിൽ മുഖം മൂടാം
സാമൂഹിക അകലം കാക്കാം
സോപ്പിട്ടു കൈകൾ കഴുകാം
തിരിതെളിക്കാം കൈകൾ കൊട്ടാം
ഭയന്നു നിലവിളിച്ചിടട്ടെയവൻ
മലയാളക്കരയ്ക്കു സാക്ഷ്യമൊരു
തൃണമായ് ഭവിക്കട്ടെയവൻ
മലയാളക്കരയ്ക്കു സാക്ഷ്യമൊരു
തൃണമായ് ഭവിക്കട്ടെയവൻ

 

വിഷ്ണുദേവ് കെ എസ്
5 D ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ ആനന്ദപുരം
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കവിത