ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ മിട്ടുവിന്റെ സങ്കടം
മിട്ടുവിന്റെ സങ്കടം
നീലിമലക്കാട്. നേരം പുലർന്നു.ഡും..ഡും..ഡും.. എല്ലാവരും കാതോർത്തു.ഡും..ഡും..ഡും ശ്രദ്ധിക്കൂ..നിങ്ങൾക്കായി ഒരു പ്രത്യേക അറിയിപ്പ്. എല്ലാ മൃഗങ്ങളും ശബ്ഗം കേട്ട സ്ഥലത്തേക്ക് ഓടിയെത്തി.അതാ ചിക്കുകുരങ്ങൻ ചെണ്ടയുമായി നിൽക്കുന്നു.എല്ലാവരും ആകാംക്ഷയോടെ ചുറ്റും കൂടി.ചിക്കുകുരങ്ങൻ തുടർന്നു,നമ്മുടെ കാട്ടിൽ ഒരു രോഗം പടർന്നുപിടിച്ചിരിക്കുകയാണ്. രോഗമോ..?മുയലമ്മാവൻ ചോദിച്ചു. അതെ ..കൊറോണ വൈറസ് (കോവിഡ്-19) ചിക്കുകുരങ്ങൻ പറഞ്ഞു. ഇതുകേട്ട ആന ചോദിച്ചു..ഈ രോഗം വരാതിരിക്കാൻ നമ്മൾ എന്ത് ചെയ്യും? ചിക്കുകുരങ്ങൻ പറഞ്ഞു, നിങ്ങളാരും പേടിക്കേണ്ട .ആശങ്കയല്ല വേണ്ടത് ജാഗ്രതയാണ്. ഇനി ഞാൻ പറയുന്ന കാര്യം എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം. കൈകൾ ഇടയ്ക്കിടക്ക് വൃത്തിയായി കഴുകണം.എല്ലാവരും വീട്ടിൽ തന്നെ കഴിയണം.അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക.അകലം പാലിക്കുക. മാസ്ക് ധരിക്കുക. ങീ..ങീ..ങീ.. എല്ലാവരും തിരിഞ്ഞു നോക്കി.അതാ..മിട്ടു ആമ കരയുന്നു. എന്താ.....? ആമക്കുട്ടാ.....എന്താ.....? എല്ലാവരും ഒരുമിച്ച് ചോദിച്ചു. മാസ്ക് ധരിക്കാൻ എനിക്ക് ചെവികളില്ലല്ലോ..ങീ..ങീ..ങീ......
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ