(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ
എനിക്കൊപ്പം ജനിച്ച വാക്ക്
എൻ നിഴലായ് കൂടെ നടന്നവൾ
വരണ്ട ചുണ്ടിനെ നനച്ചവൾ
വിശക്കും വയറിനെ നിറച്ചവൾ
ഇടറും പാദങ്ങൾക്ക് തുണയായവൾ
ഒരിക്കലെൻ നാവിൽ നിറഞ്ഞ വാക്ക്
പിന്നെ ഞാൻ പറയാൻ മറന്ന വാക്ക്
അത് അമ്മയെന്ന വാക്ക്.