എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/അക്ഷരവൃക്ഷം/ശുചിത്യം പരത്തുന്ന കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
17:33, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം പരത്തുന്ന കുട്ടി
നഗരത്തിലെ ജീവിതം അവൾക് ആസ്യസ്ഥമായിരുന്നു. അതു കൊണ്ട് തന്നെ അവൾ ഗ്രാമത്തിലാണ് ജീവിക്കുന്നത്. ആ ജീവിതം എന്നും സന്തോഷമുള്ളതായിരുന്നു. അവളുടെ ഗ്രാമത്തിലെ പ്രകൃതി ഭംഗി ആസ്വാദിച്ചുള്ള പഠനം അവളെ അഭിമാനിയാ ക്കി. അവളുടെ വീട്ടുകാർ അവളിൽ ശുചിത്യബോധം സൃഷ്ടിച്ചു. എല്ലാ ദിവസവും കുളിച് വൃത്തിയുള്ള വസ്ത്രം ധരിക്കാനും അവളെ പഠിപ്പിച്ചു. തന്റെ വീടും പരിസരവും വൃത്തിയാക്കാൻ അവളും പങ്കളി യായി. അതുകൊണ്ട് തന്നെ ആ ഗ്രാമവാസികൾ അവളുടെ ജീവിതരീതിയെ അഭിനന്ദിച്ചിരുന്നു. ആ വീടും പരിസരവും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രഭവകേന്ദ്രമായി. അമ്മയുടെ ഉപദേശങ്ങൾ സ്വികരിച്ചു ശുചിത്യബോധതോടെ കൂടി മറ്റുള്ളവർക്ക് മാതൃകയായി വളരാൻ അവൾ പരിശ്രമിക്കുന്നു.

തന്റെ സഹപാടികൾക്കും ഈ അറിവ് പറഞ്ഞു കൊടുക്കും. അമ്മയുടെ നിർദേശമാണ്, നാം എന്തു പ്രവൃത്തി ചെയുമ്പോഴും വൃത്തിയോടെ ശുചിത്യതോടെയും ചെയ്യണമെന്ന്. ശരീരശുദ്ധിയുണ്ടായാൽ നമ്മുടെ നാം ഇരിക്കുന്നിടവും ശുദ്ധിയാക്കാൻ തോന്നും.അങ്ങനെ വീടും വൃത്തിയാകുന്നു. അപ്പോൾ വീട്ടുകാർക്കും ശുചിത്യമുണ്ടകും. പിന്നീട് നാടും ശുചിത്യമുള്ളതാകും. ഏതോരാൾ ആ വീട്ടിൽ വന്നാലും എന്തോ ഒരു സുഖം അവർ ആസ്വദിക്കുന്നു.

അമ്മ പറയും നമ്മൾ ശുചിത്യതോടെ കഴിയുന്നതിലൂടെ മറ്റുള്ളവർക്ക് സുഖം പരത്തുന്നു. അതുകൊണ്ട് നല്ല കാര്യങ്ങൾ ചെയേണ്ടത് ശുച്ചിത്വത്തോടെയായിരിക്കണം. ഗ്രാമത്തിൽ ശുച്ചിത്വം പരത്തുവാൻ അവൾ പരിശ്രമിക്കുന്നു.
വന്ദിത എൻ. പി
10 എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ
തിരൂരങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ