Schoolwiki സംരംഭത്തിൽ നിന്ന്
ഒരുമയോടെ
പ്രപഞ്ചത്തിന്റെ താളലയങ്ങളെയൊപ്പുമീ
ശാസ്ത്രലോകത്തെ തോൽപ്പിക്കാൻ
കുഞ്ഞനായ് വന്നു ,വമ്പനായ് മാറിയ
ജീവലോകത്തെ ഭീകരനാണു നീ.
കൂർമബുദ്ധിയായ് കൂട്ടക്കുരുതിയാൽ
യുദ്ധതന്ത്രം മെനഞ്ഞൊരു 'ഹിറ്റ്ലറും'
ഒന്നു പേടിക്കും നിന്നെ, 'കിരീടവും'
'കോലു'മേന്തിയ 'കോവിഡ് നയൻ്റീനെ'
ഏകനായി നീ യുദ്ധം തുടരുമ്പോൾ
പകച്ചെങ്ങോ മറയുന്നു വമ്പന്മാർ
അന്യഗോളംവരെയടക്കി വിരൽ-
ത്തുമ്പിൽ വിദ്യകൾ നേടിയ മാലോകർ
അഭയത്തിനായ് കേഴുന്ന,വർ, പുണ്യ-
ഭൂമിക ഭാരതത്തിന്റെ മുന്നിലായ്.
അയൽക്കാരെപ്പോൽ ഇല്ലായ്മകൾ പങ്കു-
വച്ചുനാം, 'മൃതസഞ്ജീവനി'കളും
ഭടന്മാരായി യുദ്ധം ജയിക്കുവാൻ
കവചം തീർത്തു സർക്കാരിൻ സേവകർ
അന്യജീവനു താങ്ങായ്, പ്രതിരോധ
പാഠമോതി മനോബലം നൽകിയോർ
'മാസ്കു'കൾ, 'സോപ്പു'കൾ, 'സാനിറ്റൈസറും'
ആയുധമാക്കി നാം പൊരുതീടണം
'സോഷ്യൽ ഡിസ്റ്റെൻസിങ്' പാലിച്ചു നമ്മളും
'ലോക്ഡൗണി'നെ മാനിച്ചു കേരളം
വിഴുങ്ങാനായി വന്നൊരു 'നിപ'യെ,
പ്രളയത്തെ, നാം തോൽപ്പിച്ചു നന്മയാൽ
ജാതിരാഷ്ട്രീയഭേദങ്ങൾ കൂടാതെ,
ജയിച്ചീടണം നമ്മളിവിടെയും
നിയമങ്ങളെ കർശനം പാലിച്ച്
നമ്മൾ നൽകണം സേവകർക്കാദരം
പ്രാർത്ഥനയ്ക്കായി മാറ്റിവച്ചീടണം
ഘോഷമെല്ലാം , തടസ്സങ്ങൾ മാറുവാൻ
അടച്ചിടലുകൾ തെരുവിനെ മൂകമായ് -
മാറ്റിയപ്പോൾ പ്രകൃതിയോ ശാന്തയായ്
ഇന്ധനപ്പുകയും പൊടിയും കെട്ടു,
കളിയാടുന്നു സൗന്ദര്യ ശോഭയും
കിളി പാടുന്നു, പക്വഫലത്തിനായ്
അടി കൂടുന്നു അണ്ണാറക്കണ്ണന്മാർ
മന്ദമാരുതനെത്തുന്നു ജീവിത-
ച്ചൂടിനെ നല്ലൊരോർമ്മയായ് മാറ്റുവാൻ
ലോകമാകെ സുഖമായ് വരേണമെ-
ന്നോർത്തു കൈകഴുകീടണം വൃത്തിയായ്
ഇഞ്ചിഞ്ചായി നാം കൊല്ലണം 'കോവിഡെ'-
ന്നുള്ള ക്രൂരനെ ശുചിയായി നിത്യവും
പാഠമാക്കണം പൂർവ്വികവാക്കുകൾ,
അഹങ്കാരത്തെയാട്ടിയകറ്റണം
പ്രതിരോധത്തിൻ കാവലാളാകണം,
ശുചിത്വം കൊണ്ട് ഭൂമിയെ കാക്കണം....
|