ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ കോരനും മിട്ടുവും

Schoolwiki സംരംഭത്തിൽ നിന്ന്
22:26, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.എൽ.പി.ജി.എസ് മുത്താന/അക്ഷരവൃക്ഷം/ കോരനും മിട്ടുവും എന്ന താൾ ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ കോരനും മിട്ടുവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോരനും മിട്ടുവും

കോരൻ ചെന്നായയും മിട്ടുക്കുറുക്കനും കൂട്ടുകാരായിരുന്നു.അവർ പകൽ നേരങ്ങളിൽ ഓടിക്കളിച്ചു നടക്കും.വൈകുന്നേരം ആഹാരമായി ഏതെങ്കിലും ചെറിയ ജീവികളെ പിടിച്ചു അവരവരുടെ ഗുഹകളിലേക്ക് പോകും.ഖുറാൻ തന്റെ ഗുഹ ഒട്ടും വൃത്തിയില്ലാതെയാണ് സൂക്ഷിച്ചിരുന്നത്.തിന്നുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ഗുഹയിൽ മുഴുവൻ ചിതറിക്കിടക്കുമായിരുന്നു.അതിൽനിന്നെല്ലാം എപ്പോഴും വല്ലാത്ത നാറ്റവുമായിരുന്നു.എന്നാൽ മിട്ടുവാകട്ടെ തന്റെ വാസസ്ഥലം വളരെ വൃത്തിയായി സൂക്ഷിച്ചിരുന്നു.ബാക്കി വരുന്ന ഭക്ഷണ അവശിഷ്ടങ്ങൾ അവൻ നിത്യവും ഗുഹയിൽ നിന്നും മാറ്റിയിരുന്നു.തന്റെ ഗുഹയും പരിസരവും എന്നും തൂത്തു വൃത്തിയാക്കുമായിരുന്നു.വല്ലപ്പോഴും കോരന്റെ ഗുഹയിൽ എത്തുന്ന മിട്ടു അവനോട് പറയും ,"എടാ കോരാ ,നിനക്ക് ഇവിടം ഒന്ന് വൃത്തിയാക്കിക്കൂടെ ?നിന്റെ വീടല്ലേ ?എന്തൊരു നാറ്റമാണ് ..!നിനക്ക് എന്തെങ്കിലും അസുഖം വരില്ലേ?"അപ്പോൾ ഖുറാൻ മിട്ടുവിനെ കളിയാക്കുമായിരുന്നു ,"എടാ മണ്ടാ,ബാക്കി വരുന്ന ഭക്ഷണം കളയാതിരുന്നാൽ എനിക്ക് അടുത്ത ദിവസം കഴിക്കാമല്ലോ .അൽപ്പം പഴകിയാലും തീറ്റ തേടി നടക്കണ്ടല്ലോ .എനിക്ക് ഒരു അസുഖവും വരില്ല ." മിട്ടു അത് കേട്ട് പറഞ്ഞു,"നിന്റെ ഇഷ്ടം ..എന്തെങ്കിലും അസുഖം പിടിക്കുമ്പോൾ മാത്രമേ നീ പഠിക്കൂ .." ഒരു ദിവസം കോരനെ പതിവ് പോലെ പുറത്തു കണ്ടില്ല.വൈകുന്നേരം മിട്ടു അവനെ അന്വേഷിച്ചു അവന്റെ ഗുഹയിൽ എത്തി.അപ്പോൾ ഖുറാൻ അതാ ശർദിച്ചു അവശനായി അനങ്ങാൻ പോലും ആകാതെ ഗുഹയിൽ കിടക്കുന്നു."അയ്യോ ....കോരാ ...എന്തുപറ്റി ?"മിട്ടു ചോദിച്ചു."മിട്ടൂ ഇന്നലെ പുഴവക്കിൽ നിന്നും അൽപം പഴകിയ ഇറച്ചി കിട്ടിയിരുന്നു.അത് തിന്നപ്പോൾ മുതൽ തുടങ്ങിയതാ ഈ ശർദിൽ ....അയ്യോ ...അമ്മേ ...എനിക്ക് വയ്യേ....."കോരൻ വേദന കൊണ്ട് കരയാൻ തുടങ്ങി.മിട്ടു കോരനെ എഴുന്നേൽപ്പിച്ചു.എന്നിട്ട് പറഞ്ഞു,"വാ....നമുക്ക് വൈദ്യർ ബാലുക്കരടിയെ കാണാം."അവർ വൈദ്യന്റെ അടുത്തെത്തി.അൽപനേരം കോരന്റെ വയറ്റിൽ അമർത്തിയും ഞെക്കിയും പരിശോധിച്ചുകൊണ്ട് വൈദ്യർ ചോദിച്ചു,"എന്താ കോരാ ഇന്നലെ തിന്നത് ?"പഴയ ഇറച്ചി തിന്ന കാര്യം അവൻ വൈദ്യരോട് പറഞ്ഞു."ആ....അത് തന്നെ കാര്യം."വൈദ്യർ പറഞ്ഞു."വൃത്തിയില്ലാത്ത ആഹാരം കഴിക്കുന്നത് കൊണ്ടും പരിസരം ശുചിയായി സൂക്ഷിക്കാത്തതു കൊണ്ടുമാണ് എങ്ങനെ വന്നത് .മിട്ടു തക്ക സമയത്തു എത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു.ഇല്ലെങ്കിൽ ചിലപ്പോൾ ചത്തുപോയേനെ ...!സാരമില്ല,പുഴയിൽ നിന്ന് പിടിക്കുന്ന മീൻ ഈ പച്ചമരുന്നിൽ മുക്കി രണ്ടു ദിവസം കഴിച്ചാൽ മതി."വൈദ്യർ പറഞ്ഞതുപോലെ രണ്ടു ദിവസം പഴകാത്ത ഭക്ഷണവും മരുന്നും കഴിച്ചപ്പോൾ അവന്റെ അസുഖം ഭേദമായി .പിന്നീട് ഒരിക്കലും അവൻ ശുചിത്വമില്ലാതെ ജീവിച്ചിട്ടില്ല.

രവിതേജ്
2 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കഥ