ഏ.വി.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ് - 19
ചൈനയിലെ വുഹാനിൽ നിന്നു പടർന്നു പിടിച്ച അത്യന്തം അപകടകാരിയായ കൊറോണ വൈറസ് ഭീതിയിലാണ് ലോകമെങ്ങും . നമുക്കൊരു മിച്ച് അതിജീവിക്കാം കൊറോണ യെ....
നോവൽ കൊറോണ വൈറസ് എന്നറിയപ്പെടുന്ന ഈ വൈറസിന്റെ പകർച്ച നിരക്ക് സാധാരണ വൈറസിനേക്കാൾ വളരെ കൂടുതൽ ആണ് എന്നതാണ് ഈ വൈറസിന്റെ അത്യന്തം അപകടകാരി ആകുന്നത്. ചൈനയിൽ മാത്രമല്ല വളരെ ജാഗ്രതയോടെ തന്നെ കൈകാര്യം ചെയ്യേണ്ട വിഷയമാണിതെന്ന് ലോകരാജ്യങ്ങളെല്ലാം തിരിച്ചറിഞ്ഞിരിക്കുന്ന ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുന്നത് കേരളത്തിൽ നിന്നായതുകൊണ്ട് വൈറസ് ബാധയുള്ള ആളുകളുമായി കൂടുതൽ സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ള സംസ്ഥാനം കേരളം തന്നെയാണ്. മുൻ കരുതലുകൾ എടുക്കുന്ന കാര്യത്തിൽ കേരളം തന്നെയാണ് മുന്നിൽ. പ്രവാസികൾ കൂടുതലുള്ള സംസ്ഥാന കൂടിയാണ് കേരളം. കേരളത്തിൽ കാസർഗോഡ് ജില്ലയിലാണ് ഏറ്റവും കൂടുതൽ കൊറോണ സ്ഥിതീകരിച്ചത്. മാർച്ച് 22 ന് പ്രധാനമന്ത്രിയുടെ തീരുമാനപ്രകാരം ലോകമെമ്പാടും കർഫ്യൂ നടത്തിയത്. മാർച്ച് 24നാണ് ലോക്ക് ഡൗൺ ആഹ്വാനം ചെയ്തത്. ലോക് ഡൗൺ ജനങ്ങളെ പരിഭാന്തിയിലാക്കി. കോവിസ് രോഗബാധ പടരുന്നതിനെ തടയാൻ വേണ്ടിയാണ് ലോക്ക് ഡൗൺ തുടങ്ങാൻ തീരുമാനിച്ചത്.. കോ വിഡ് വ്യാപനo ഉണ്ടാകാതിരിക്കാൻ സഞ്ചാരം തടയുക മാത്രമാണ് ലോക് ഡൗണിന്റെ ലക്ഷ്യം. ആവശ്യ സാധനങ്ങൾ ലഭ്യമാക്കുമെന്നും അമിതമായി വാങ്ങിക്കൂട്ടേണ്ടന്നും കേന്ദ്ര മന്ത്രി അറിയിച്ചു. സമ്പൂർണ ലോക് ഡൗൺ ഏർപ്പെടുത്തുമ്പോഴും ഭക്ഷ്യ വിതരണവും, ആവശ്യ സേവനങ്ങളും ജനങ്ങൾക്ക് ഉറപ്പാക്കുമെന്ന് വ്യക്തമാക്കി. റേഷൻ കടകൾ, പലചരക്ക്, പഴം, പച്ചക്കറി, ഇറച്ചി, മത്സ്യം തുടങ്ങിയ ഭക്ഷ്യ വസ്തുക്കൾ വിൽക്കാം. ബാങ്ക്, എ ടി എം ഇൻഷുറൻസ് സ്ഥാപനങ്ങൾ പ്രവർത്തിക്കും. മാധ്യമങ്ങളുടെ പ്രവർത്തനം തടസപ്പെടില്ല. പെട്രോൾ പമ്പുകൾ, പാചക വാതക വിതരണ ശാലകളും പ്രവർത്തിക്കും. ആവശ്യവസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന വ്യവസായ ശാലകൾക്ക് തുറക്കാം. വ്യോമ, റെയിൽ, റോഡ് ഗതാഗതം ഉണ്ടാകില്ല. ആവശ്യവസ്തുക്കളുടെചരക്കു നീക്കത്തിന് തടസ്സമുണ്ടാകില്ല. ഹോട്ടലുകൾ അടയ്ക്കണം വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. കൂടിച്ചേരലുകളുണ്ടാകുന്ന പൊതു ചടങ്ങുകൾ ഉണ്ടാകില്ല. കേന്ദ്ര സേന, പോലീസ്, മറ്റ് സേവനങ്ങൾ, ട്രഷറി , വൈദ്യുതി, ജലം ശുചീകരണം തുടങ്ങിയ വിഭാഗം ഒഴികെ സർക്കാർ ഓഫീസുകൾ തുറക്കില്ല. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമനടപടി എടുക്കാൻ തീരുമാനിച്ചു. 21 ദിവസത്തെ ലോക് ഡൗണിന് ശേഷം രോഗബാധിതർ കുറയുന്ന പക്ഷം മായിരിക്കും ലോക്ക് ഡൗൺ പിൻവലിക്കുക. ഇല്ലാത്ത പക്ഷം പിന്നെയും നീട്ടേണ്ടിവരുമെന്ന് മന്ത്രി അറിയിച്ചിരുന്നു. സംസ്ഥാനത്തെ രോഗബാധിതരുടെ വർധനവ് തുടർന്ന് പിന്നെയും 21 ദിവസത്തേക്ക് നീട്ടേണ്ടതായി തീരുമാനിച്ചു. ഇതിൽ ജനങ്ങൾ വല്ലാത്ത പ്രതി സഡിയിലായി. പിന്നീട് രോഗം കുറഞ്ഞ് കൊണ്ടിരിക്കുന്ന ജില്ലകളിൽ ലോക് ഡൗൺ ഘട്ടംഘട്ടമായി പിൻവലിക്കാൻ തീരുമാനമെടുത്തു. ഏപ്രിൽ 20 ന് ഏഴ് ജില്ലകളിൽ ലോക് ഡൗൺ പിൻവലിച്ചു. കോട്ടയം , ഇടുക്കി ,ആലപ്പുഴ , പാലക്കാട് ,വയനാട് , തിരുവനന്തപുരം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് ലോക് ഡൗൺ പിൻവലിച്ചത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിൽ ചുവപ്പു മേഖല ആയതിനാൽ മെയ് 3 വരെ ലോക് ഡൗൺ തുടരാൻ പ്രഖ്യാപിച്ചു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊറോണ സ്ഥിരീകരിച്ചതും മരണപ്പെട്ടതും.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |