സെന്റ് ജോർജ്ജ് എച്ച്.എസ്..അരുവിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
20:25, 6 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sonia (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സെന്റ് ജോർജ്ജ് എച്ച്.എസ്..അരുവിത്തുറ
വിലാസം
അരുവിത്തുറ

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,English‍
അവസാനം തിരുത്തിയത്
06-03-2010Sonia





ചരിത്രം

അരുവിത്തുറയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിന്‍റെ പൂര്‍ത്തീകരണമായിരുന്നു അരുവിത്തുറ സെന്‍റ് ജോര്‍ജ് ഹൈസ്കൂള്‍. ഫാ.തോമസ് അരയത്തിനാലിന്‍റെ നിരന്തര പരിശ്രമത്തിന്‍റെ ഫലമായി അന്നത്തെ പൂ‍ഞ്ഞാര്‍ എം. എല്‍.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോണ്‍ അരുവിത്തുറ പള്ളി വകയായി 1952-ല്‍ ഒരു ഹൈസ്കൂള്‍ അനുവദിച്ചു. ശ്രീ. കെ.എം. ചാണ്ടി കവളമ്മാക്കല്‍ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റര്‍. സ്കൂള്‍ സ്ഥാപകനായ റവ. ഫാ. തോമസ് അരയത്തിനാല്‍ പ്രഥമ മാനേജരായി ചുമതലയേറ്റു. 1954-ല്‍ എല്ലാ ക്ലാസ്സുകളോടും കുടെ സ്കൂള്‍ പൂര്‍ണ്ണമാകുകയും റവ. ഫാ. എബ്രാഹം മൂങ്ങാമാക്കല്‍ ഹെഡ്മാസ്റ്ററായി നിയമിതനാവുകയും ചെയ്തു. സ്കുളിന്‍റെ കായിക ചരിത്രത്തിന് നാന്ദിികുറിച്ചുകൊണ്ട് വിശാലമായ 400 മീറ്റര്‍ ട്രാക്ക് സൗകര്യത്തോടുകൂടിയ സ്റ്റേഡിയം അന്നത്തെ കേരള ഗവര്‍ണ്ണര്‍ ശ്രീ. വി.വി. ഗിരി ഉദ്ഘാടനം ചെയ്തു. ശ്രീ. കെ.വി.തോമസ് പൊട്ടന്‍കുളം സംഭാവന ചെയ്ത സ്ഥലത്താണ് ഈ നാടിന്‍റെ അഭിമാനമായ കോട്ടയം ജില്ലയിലെ ആദ്യത്തെ വിശാല സ്റ്റേഡിയത്തിന്‍റെ പിറവി. 5 പതിറ്റാണ്ടിന്‍റെ വിദ്യാദാന പ്രക്രിയയിലൂടെ ആയിരങ്ങള്‍ക്ക് അറിവിന്‍റെ വെളിച്ചം പകര്‍ന്നു നല്‍കിയ ഈ സരസ്വതീ ക്ഷേത്രത്തിന്‍റെ വളര്‍ച്ചയുടെ പാതയിലെ നാഴിക ക്കല്ലാണ് 2000-ല്‍ അനുവദിച്ചുകിട്ടിയ ഹയര്‍ സെക്കന്ഡറി വിഭാഗം.

ഭൗതികസൗകര്യങ്ങള്‍

അരുവിത്തുറ പള്ളിവക വിശാലമായ 8 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ മള്‍ട്ടിമീഡിയ റൂമുകളും , സുസജ്ജമായ റീഡിംഗ് റൂമുകളും ഇരു വിഭാഗത്തിലും പ്രവര്‍ത്തിക്കുന്നു.. കോട്ടയം ജില്ലയിലെ പ്രശസ്തമായ സ്റ്റേഡിയങ്ങളിലൊന്ന് ഈ വിദ്യാലയത്തിന് സ്വന്തമാണ്. ജില്ലാ സബ് ജില്ലാ തല മത്സരങ്ങള്‍ ഇവിടെ നടത്തി വരുന്നു..

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോര്‍പ്പറേറ്റ് മാനേജറായും റെവ. ഫാ. ജോസഫ് ഈന്തനാല് കോര്പ്പറേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര് വെരി. റവ. ഫാ . ഓലിക്കല്‍ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. ടോമി സേവ്യര്‍ സേവനം അനുഷ്ഠിക്കുന്നു.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കേരളത്തിന്‍റെ അഭിമാനമായ ശ്രീ പി.സി.ജോര്‍ജ്ജ് M.L.A പ്രശസ്തരായ പല വൈദികരും സന്യാസിനികളും സമൂഹത്തില്‍ ഉന്നത നിലയില്‍ പ്രവര്‍ത്തിക്കുന്ന പല വ്യക്തികളും ഈ സ്കൂൂളിന്‍റെ സംഭാവനകളാണ്.

വഴികാട്ടി