ആർ.എം.എച്ച്.എസ്. മേലാററൂർ/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ സമയവും കടന്നു പോകും

1960 കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായിൽ നിന്ന് തെറിക്കുന്ന തുള്ളികളിൽ വൈറസുകളുണ്ടായിരിക്കും. വൈറസ് സാന്നിദ്ധ്യമുള്ളയാളെ സ്പർശിക്കുമ്പോഴും അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരാം. വയോധികരിലും ആരോഗ്യ പ്രശ്നമുള്ളവരിലും അപകട സാധ്യത വളരെ കൂടുതലാണ്. പ്രതിരോധ ശക്തിയാണ് വൈറസിനെ തടയാനുള്ള അവസാന മാർഗ്ഗം. കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറുകളോ ഉപയോഗിച്ച് വൃത്തിയാക്കുക. സാമൂഹിക അകലം പരിശീലിക്കുക. അണുനാശിനികളുപയോഗിച്ച് വീടും പരിസരവും ശുചിയാക്കുക. ഹസ്തദാനങ്ങൾ, ആലിംഗനങ്ങൾ ഒഴിവാക്കുക. മുഖാവരണം ധരിക്കുക. മുഖത്തോടു മുഖം നോക്കി സംസാരിക്കാതിരിക്കുക. ആൾക്കൂട്ടത്തിൽ നിന്ന് ഒഴിഞ്ഞു നിൽ ക്കുക. ചുമക്കുമ്പോൾ തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറക്കുക. അഥവാ പുറത്തു പോയാൽ വസ്ത്രങ്ങൾ സോപ്പുപയോഗിച്ച് അലക്കുകയും അംഗശുദ്ധി വരുത്തുകയും ചെയ്ത ശേഷം മാത്രം വീടിനകത്ത് പ്രവേശിക്കുക. വൈറസ് ആക്രമണത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദവും ചിലവു കുറഞ്ഞതുമായ മാർഗ്ഗം വാക്സിനുകളാണ്. വാക്സിനേഷൻ വഴി വസൂരി രോഗത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടുണ്ട്.സമൂഹത്തിൻ്റെ മൊത്തം രോഗപ്രതിരോധശേഷി ഉയർത്താനും വാക്സിനുകൾ ഉപയോഗിക്കുന്നു. 1944- 45 കേരളത്തിൽ കോളറയുടെ കാലമായിരുന്നു. ഈയാംപാറ്റകളെപ്പോലെയാണ് ആളുകൾ വീടുകളിൽ മാത്രമല്ല, പൊതു ഇടങ്ങളിൽപ്പോലും മരിച്ചു വീണത്. അത്തരം ഒരു അവസ്ഥയിലേക്ക് ഇനിയൊരിക്കലും നമ്മുടെ നാട് തിരിച്ചു പോകാതിരിക്കാൻ ആരോഗ്യരംഗവും ഭരണ സംവിധാനങ്ങളും എന്നും മുന്നിലുണ്ടാകും എന്ന പ്രതീക്ഷയോടെ നമുക്ക് ഇതിനെ ചെറുത്തു തോൽപ്പിക്കാം. നമ്മൾ ഇതും അതിജീവിക്കും ,അതിജീവിക്കുക തന്നെ ചെയ്യും . "ഈ സമയവും കടന്നു പോകും " എന്ന ബിർബലിൻ്റെ ഈ വാക്കുകൾ നമുക്ക് ആപ്തവാക്യമായെടുക്കാം.

അനന്യ ഒ.എ
7.G ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം