ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/അമ്പിളിയോട്

അമ്പിളിയോട്

അമ്പിളിമാമാ നിന്നെ കാണാനിവിടെയുണ്ട് ഞാൻ . എത്ര സുന്ദരമാണ് ഈ നിലാവ്. നിലാവിൽ ഞാനിറങ്ങി നടക്കുകയാണ്. ഇപ്പോൾ നടക്കാം, കളിക്കാം ചിരിക്കാം. എന്താണെന്നോ എങ്ങും ആരുമില്ല. കാരണം കോവിഡ് എന്ന വില്ലൻ മാത്രമേയുള്ളൂ. അതൊരു പനിയാണ്. അവനെ കാണാൻ ഒട്ടും ചന്തമില്ല. വൃത്തികെട്ട മുഖം, മുള്ളുപോലുള്ള കൈകൾ. പക്ഷേ ക്രൂരനും ദയയില്ലാത്തവനുമാണ്. എന്റെ അടുത്ത് വരില്ല. നോക്ക് ഞാൻ സോപ്പും കൊണ്ടാണ് നടപ്പ്.കൈ കഴുകിയാൽ അവൻ പിടഞ്ഞു വീഴും. മാമാ എനിക്ക് വിഷമമുണ്ട്.കൂട്ടുകാരും അയൽക്കാരും ആരും ഒത്തുകൂടുന്നില്ല. ഒത്തുകൂടിയാൽ പ്രശ്നമാണ്. അമ്മാവാ അങ്ങ് പോകുമ്പോൾ ഞാൻ വീണ്ടും ഒറ്റയ്ക്കാകുന്നു. മുറിയിലിരുന്നു രാത്രിയിൽ ഞാൻ ആകാശത്തു നോക്കും.പിന്നെ ആ മാവിൻ കൊമ്പത്തും എത്ര സുന്ദരമാണ് ആ കാഴ്ച അമ്മാവൻ പ്രാർത്ഥിക്കണേ... ആ കോവിഡിനെ ഓടിച്ചു വിടണേ....


ക്ലാസ്സ്.നാല്




വിദ്യ.വി.എസ്
4 ശ്രേയ എൽ.പി.എസ് ഈട്ടിമൂട്
പാലോട് ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
തിരുവനന്തപുരം