ഭീതിതൻ നാളത്തിൽ പെട്ടു പോയി നാളെകൾ പാതി മറഞ്ഞു പോയി ലോകമിന്നെങ്ങും നീറുന്ന കിനാവിന്റെ ജാലകം എങ്ങോ അടഞ്ഞു പോയി ഇരുളിന്റെ മറവിൽ നിന്ന് ആ ചെറു- ദീപം നമുക്കായ് നീട്ടുന്നതതിജീവനം ഇരുളിന്റെ ജാലകം തള്ളി തുറന്നിടാൻ അതിജീവന രക്ഷാമാർഗം മാത്രം ഉണരുക കൂട്ടരേ ഉണർന്നീടുക രക്ഷതൻ ദീപത്തെ കെടാതെ സൂക്ഷിപ്പാൻ സർക്കാർ നിർദ്ദേശം മാനിക്കുവിൻ നാളേക്കായ് ചേരുക കൂട്ടരേ നാം ശുചിത്വം ദിനചര്യയായി മാറ്റീടുക ജീവനെ കാർന്നുതിന്നും ഭീകരനെ പ്രതിരോധത്താൽ തടുത്തീടുക അതിജീവിക്കും അതിജീവിക്കും ഒറ്റക്കെട്ടായ് നാം അതിജീവിക്കം. ശുചിത്വ ,അകലം പാലിക്കൽ മാർഗ്ഗങ്ങളെ അതിജീവന മന്ത്രങ്ങളായ് മാറ്റീടണം
സാങ്കേതിക പരിശോധന - Manu mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത