ഉള്ളടക്കത്തിലേക്ക് പോവുക

കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/നന്നാക്കീടുക നാമെന്നും

Schoolwiki സംരംഭത്തിൽ നിന്ന്
നന്നാക്കീടുക നാമെന്നും


നമുക്കു ചുറ്റും കാണാവുന്നൊരു
മരങ്ങൾ, ചെടികൾ, ശലഭങ്ങൾ
കല്ലും മണ്ണും പുല്ലും കിളികളും
എല്ലാം നമ്മുടെ തോഴന്മാർ
ഇവരെ കൂടാതൊരു നാൾ പോലും
നമുക്ക് ജീവിതം ഇല്ലല്ലോ
അതിനാലെന്നും പ്രകൃതിയെ നമ്മൾ
പരിപാലിക്കാൻ നോക്കേണം
കുഞ്ഞിപ്പൂവിൻ പുഞ്ചിരി കാണാൻ
കുഞ്ഞിക്കാറ്റല തഴുകീടാൻ
മണ്ണും വിണ്ണും മന്നും മനവും
നന്നായ് കാക്കുക നാമെല്ലാം
 

ഗൗരിശങ്കർ
3 A കൂത്തുപറമ്പ യു പി ,കണ്ണൂൂൂർ,കൂത്തുപറമ്പ
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കവിത