നിടുവാലൂർ യു .പി .സ്കൂൾ‍‍‍‍ ചുഴലി/അക്ഷരവൃക്ഷം/സ്നേഹഅകലം

Schoolwiki സംരംഭത്തിൽ നിന്ന്
11:06, 6 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹ അകലം

രണ്ടു വർഷം കഴിഞ്ഞാണ് ഉപ്പ നാട്ടിൽ വരുന്നത്, ഞാൻ പ്രതിക്ഷയിൽ ആയിരുന്നു പറഞ്ഞ സാധനം വാങ്ങിയിരുന്നോ എന്ന് ഇന്നലെയും ഉപ്പാനെ വിളിച്ചു ഉറപ്പു വരുത്തി.അനിയൻ വീട്ടിന്റെ മുറ്റത്തിരുന്നു മുകളിലൂടെ പറക്കുന്ന വിമാനം നോക്കി ഉപ്പാന്നു വിളിക്കാൻ തുടങ്ങി യിരുന്നു, അവൻ കരുതി മുകളിലൂടെ പോകുന്ന വിമാനത്തിൽ എല്ലാം ഉപ്പയുണ്ട് എന്നാണ്. ഉപ്പ വന്നാൽ പോകേണ്ട സ്ഥലങ്ങളും ഞങ്ങൾ പ്ലാൻ ചെയ്തു വച്ചിരിക്കുന്നു, സന്തോഷവും പ്രതിക്ഷ കളും ആയി ഞങ്ങൾ ഉപ്പാനെ കാത്തിരിന്നു. ഇന്നാണ് ഉപ്പ വരുന്നത്, രാവിലെ പതിവിലും ഉത്സാഹത്തിലാണ് ഞാൻ എഴുന്നേറ്റത്. പക്ഷേ ഉമ്മ യാ ണ് പറഞ്ഞതു ഉപ്പാനെ കൂട്ടാൻ പതിവ് പോലെ നമ്മൾ പോകുന്നില്ല എന്ന് , ഉപ്പതന്നെ എയർ പോർട്ടിൽ നിന്നും ടാക്സി വിളിച്ചു വരുമെന്ന്. എനിക്ക് നിരാശ തോന്നി എയർ പോർട്ടിൽ നിന്നും ഉപ്പയെ കൂട്ടി വരിക എന്നത് തന്നെ ഒരു വലിയ സന്തോഷമാണ് അതാണ് ഉപ്പ വേണ്ടെന്നു പറഞ്ഞത്, എന്നാലും സാരമില്ല ഉപ്പ കുറച്ചു കഴിഞ്ഞു വരുമല്ലോ. കാറിന്റെ ശബ്ദം കേട്ടു ഞങ്ങൾ പുറത്തേക്കു ചാടിയിറങ്ങി, സന്തോഷത്തോടെ കാറിനടുത്തെക്ക് പോകാൻ നോക്കിയപ്പോൾ, ഉപ്പ കാറി ൽ നിന്നും ഇറങ്ങി, മാസ്കു ധരിച്ച്ചി രുന്നു, ഞങ്ങൾ അടുത്തെക്കു പോകാൻ നോക്കിയപ്പോൾ ഉപ്പ വിലക്കി,ഉപ്പ വീടിനു പുറത്തു ന്നിന്നു തന്നെ ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകി പുരയ്ക്കു അകത്തു കയറി നേരെ ഒന്നാം നിലയിലേ ക്കു കയറി. എനിക്കു മനസ്സിലായില്ല uppa എന്താ ഇങ്ങനെ? സാധാരണ ഇങ്ങനെ അല്ല, കണ്ടാൽ ഉടനെ കെട്ടിപ്പിടിക്കും ഉമ്മ വെക്കും, ഇപ്പോൾ അതൊന്നുമില്ല ഞങ്ങളെ ശരിക്കും നോക്കിയില്ല, വീടിനു മുകളിൽ കയറിയതിനു ശേഷം ഉപ്പ താഴെക്കു വന്നില്ല, ഉമ്മ ഭക്ഷണം മുകളിലെ വാതിൽക്കൽ കൊണ്ട് വെച്ചു തിരികെ വരും, സംസാരിക്കാൻ നിന്നാലും പോകാൻ പറയും, മുകളിലേ ജനലിലൂടെ ഞങ്ങൾ മുറ്റത്തു നിൽ ക്കുമ്പോൾ നോക്കി നിൽക്കും കുറച്ചു കഴിഞ്ഞു ആരോഗ്യപ്രവർതകാർ വീട്ടിൽ വന്നു കുറച്ചു സമയം കഴിഞ്ഞു അവർ പോയി, അതിനു ശേഷം ആണ് ഉമ്മ എന്നോട് പറഞ്തു, കൊറോണ ഭീ തിയിലണ് അതു കൊണ്ട് ഉപ്പ 14ദിവസം മുകളിൽ കഴിയും, അതു നമ്മുടെ എല്ലാവരുടെയും സുരക്ഷ യ്ക്ക് വേണ്ടി യാണ്, അതു കഴിഞ്ഞാൽ ഉപ്പ നമ്മുടെ കൂടെ വരും,വിഷമത്തോടെ ആണെങ്കിലും എനിക്കതു മനസ്സിലാക്കാൻ പറ്റി,. അനുജൻ ഇപ്പോഴും മുറ്റത്തു നിന്നും ഉപ്പാനെ വിളിക്കുന്നുണ്ട്, പക്ഷേ ഇപ്പോൾ വിമാനത്തെ നോക്കിയല്ല മുകളിലത്തെ ജനലിലൂടെ പുറത്തെക്ക് നോക്കുന്ന ഉപ്പാനെ നോക്കിയാണ്,.

MUHAMMED SHIINAS
6 A [[|നിടുവാലൂർ എ യു പി സ്കൂൾ, കണ്ണൂർ, ഇരിക്കൂർ]]
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ