ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/കൊറോണയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
19:57, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും ഞാനും

ഞാൻ അമ്മു. ഈ കൊറോണക്കാലത്ത് എനിക്ക് സങ്കടവും സന്തോഷവും ഒന്നിച്ച കാലമാണ്.

ആദ്യം എൻ്റെ സങ്കടം എന്താണെന്ന് പറയാം. എല്ലാവർക്കും ഉള്ളത് പോലെ ലോകത്തെ ഒട്ടേറെ മനുഷ്യരുടെ ജീവനുകൾ ഈ വൈറസ്ബാധ മൂലം ഇല്ലാതാവുന്നതാണ് എന്നെ സങ്കടപ്പെടുത്തുന്ന കാര്യം. കൂടാതെ സ്‌കൂളിലെ കൂട്ടുകാരെയും അധ്യാപകരെയും കാണാൻ കഴിയാത്ത വിഷമവുമുണ്ട്.

ഇനി സന്തോഷത്തിൻറെ പിന്നിലുള്ള കാര്യം , എൻ്റെ വാപ്പ മലപ്പുറത്താണ് ചെയ്യുന്നത്. അതിനാൽ ഇടക്കിടക്ക് മാത്രമേ വീട്ടിൽ ഉണ്ടാവുമായിരുന്നുള്ളൂ. എന്നാൽ ഇപ്പൊ എൻ്റെ വാപ്പ എപ്പോഴും എൻ്റെ കൂടെയുണ്ട്. വാപ്പ എന്നെ പട്ടം ഉണ്ടാക്കാനും പറപ്പിക്കാനും പഠിപ്പിച്ചു. കൂടാതെ ഉമ്മി എന്നെ ചായ ഉണ്ടാക്കാനും മറ്റു ചില പാചകപ്പണികളും പഠിപ്പിച്ചു. ഇന്നലെ ഉമ്മി പറഞ്ഞ കാര്യം കൂടി പറഞ്ഞുകൊണ്ട് ഞാൻ നിർത്തുന്നു. "ഈ കാലവും കടന്നു പോകും "

ആയിഷ നസ്‌റിൻ
3 D ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ