എൽ.എം.എൽ.പി.എസ്. ഉഴമലക്കൽ/അക്ഷരവൃക്ഷം/ ശുചിത്വം
ശുചിത്വം
ഹായ് കൂട്ടുകാരെ,ഞാൻ ശുചിത്വത്തെ പറ്റിയാണ് എഴുതുന്നത്. കോവിഡ്-19 എന്ന രോഗവുമായി - ബന്ധപ്പെട്ടു നമുക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ല ഞാനിപ്പോൾ ശുചിത്വവുമായി ബന്ധപ്പെട്ടു എന്റെ വീടും,പരിസരവും, വൃത്തിയായി സൂക്ഷിക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ഞാൻ നടത്തിവരുന്നു. എല്ലാ ദിവസവും എന്റെ വീടും, പരിസരവും,വൃത്തിയാക്കുകയും ഡെറ്റോൾ ഉപയോഗിച്ച് മുറികളും അടുക്കളയും ബാത്റൂമും ടോയ്ലറ്റും അണുവിമുക്തമാക്കുകയും ചെയ്യും.എന്റെ കുടുംബം എന്ന് പറയുന്നത് ഞാൻ,അച്ഛൻ, അമ്മ,ചേട്ടൻ,അമ്മുമ്മ,അടങ്ങുന്ന കുടുംബമാണ്.എന്റെ അമ്മ ഭിന്നശേഷിയുള്ള ആളാണ്.ഞങ്ങൾ ദിവസവും ധരിക്കുന്ന വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കി വെയിലത്തു ഇട്ടു ഉണക്കിയതിനു ശേഷമേ ഉപയോഗിക്കൂ ഞങ്ങൾ ആഹാരം പാകം ചെയ്യുന്ന കലങ്ങളും ചട്ടികളും ആഹാരം കഴിക്കുന്ന പാത്രങ്ങളും കഴുകി വെയിലത്ത് വച്ചതിനു ശേഷമേ ഉപയോഗിക്കു.വീട്ടിൽ കുടിക്കാനും പാചകത്തിനുമുള്ള വെള്ളവും തിളപ്പിച്ചാണ് ഉപയോഗിക്കുന്നത്.പച്ചകറികൾ ഉപ്പും മഞ്ഞളും ചേർത്ത് ഒരു മണിക്കൂർ വച്ചതിനു ശേഷമാണു ഉപയോഗിക്കുന്നു ഒരു മണിക്കൂർ ഇടവിട്ടു സോപ്പ്‌കൊണ്ട് കൈകൾ കഴുകി വൃത്തിയാക്കും.അങ്ങനെ ഞാനും എന്റെ കുടുബവും ശുചിത്വ കാര്യങ്ങളിൽ പ്രത്യേകം സൂക്ഷിക്കാറുണ്ട്.ഇതു എല്ലാ വീടുകളിലും കൃത്യമായും പാലിക്കണമെന്നാണു എന്റെ ആഗ്രഹം.എങ്കിൽ മാത്രമേ നാം അനുഭവിക്കുന്ന ഈ മഹാവ്യാധികൾ ചെറുത്തു നിൽക്കാൻ സാധിക്കൂ. എന്ന്,
രാജരാജേശ്വരി
സ്റ്റാൻഡേർഡ് -4
L.M.LPS.
ഉഴമലയ്ക്കൽ
മുതുണ്ടാംകുഴി.
|