(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതുമഴ
പ്രഭാതകിരണങ്ങൾ ഏറ്റു ഉണർന്നു ഞാൻ
പൂമുഖവാതിൽ തുറന്നു
തണുത്ത ഒരിളം തെന്നൽ എന്നെ മെല്ലെ തഴുകി കടന്നു പോയി
വളരെ നാൾ കൂടി പെയ്ത മഴ
മണ്ണിനെ ആകെ നനച്ചു
പുതുമഴ ഏറ്റ മണ്ണിന്റെ ഗന്ധം ഭൂമിയിൽ എങ്ങും നിറഞ്ഞു
ഒരു തുള്ളി വെള്ളം കൊതിച്ച പൂവിന്
ഒരു കുടം ഏകി കഴിഞ്ഞു
മഴയോട് സൗഹൃദം കൂടിയ പൂവ് ഒരു മഴതുള്ളി ഇതളിൽ കാത്തുവച്ചു
സൂര്യകിരണങ്ങൾ ഏറ്റ മഴത്തുള്ളി മെല്ലെ വെട്ടിത്തിളങ്ങി
ആനന്ദം നിറഞ്ഞോരാ പൂവ്
എന്നെ നോക്കി ചിരിച്ചു പൂവിന്റെ ചിരി കണ്ട എൻ മനം
സന്തോഷത്താൽ കുളിർത്തു