കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/കവിത-മൂടുപടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്‍നങ്ങൾ മൂകസാക്ഷികൾ ...


മൂടുപടമിട്ടൊര‍ാ ........വദനങ്ങൾ
മൂടുപടമിട്ടൊര‍ാ ........വാതായനങ്ങൾ
മേടപ്പുലരിയിൽ മേടനിലാവതിൽ
മേടക്കിളിക്കൊഞ്ചൽ കേട്ടുവെന്നാകിലും
കണിക്കൊന്നകളൊന്നായുതിർത്തിടാനൊ
കണികാണുവാനൊന്നായണയണഞ്ഞിടാനൊ
കൺകുളിർക്കെ കണികണ്ടങ്ങുണരാനോ
കൺകളിലായിരം സ്വപ്‍നംനിറയ്‍ക്കാന
ആവതില്ലാർക്കുമീ മലയാളമണ്ണിൽ
ആധികൾമാത്രമാണീ നാടി൯ മനതാരിൽ
ആരുമീവൈറസ്സി൯ ഇരയായിത്തീരല്ലേ
ആർക്കുമാ....വൈഷമ്യമേതും വരുത്തല്ലേ
മൂടുപടമിട്ടൊര‍ാ ........വദനങ്ങൾ
മൂടുപടമിട്ടൊര‍ാ ........വാതായനങ്ങൾ
മേഘമറമാറ്റി നിറചന്ദ്രികയിങ്ങെത്തി
മേഘത്തേരേറി നിറതേജസ്സുമിങ്ങെത്തി
ഉത്ഥിതനാഥനെ ഒര‍ുമാത്രകാണാനോ
ഉത്ഥാനദൂതുകൾ മിത്രങ്ങൾക്കേകാനോ
ഉത്ഥാനഗീതങ്ങളേറ്റു പാടാനോ
ഉത്ഥാനവീഥിയങാങ്ങൊരുക്കാനുമായില്ല
ഈ ഭുമുഖത്തെയീ വ്യാധിയകറ്റണേ
ഈ ഭൗമഗേഹത്തെ സൗഖ്യമാക്കീടണേ
ഈ മൂടുപടമൊന്നടർത്തി മാറ്റീടണേ
ഈ നാടുപാടേയുണർന്നുടുവാൻ
 

ആൻസി ടീച്ചർ UPSA
{{{ക്ലാസ്സ്}}} കാർഡിനൽ എച്ച് എസ് തൃക്കാക്കര
ആലുവ ഉപജില്ല
ആലുവ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത